UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗികാരോപണം: പി കെ ശശിക്കെതിരായ പാര്‍ട്ടി നടപടി ഇന്നു പ്രഖ്യാപിച്ചേക്കും

നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ഏരിയാ കമ്മിറ്റിയിലേക്കോ, കീഴ്ഘടകങ്ങളിലേക്കോ തരംതാഴ്ത്തിത്തിയേക്കാനാണ് സാധ്യത.

ഡിവൈഎഫ് ഐ വനിതാ ജില്ലാ നേതാവിനെ ലൈഗിംകമായ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ പാര്‍ട്ടി നടപടി ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വനിത നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്നാണ് എ കെ ബാലനും പികെ ശ്രീമതിയും അടങ്ങിയ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ വിലയിരുത്തല്‍ എന്നാണ് വിവരം. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം നടപടിയിലേക്ക് നീങ്ങുന്നത്. നടപടി സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നു ചേരുന്ന സിപിഎം സംസ്ഥാനകമ്മിറ്റിയില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ നടപചടി തരംതാഴ്ത്തലില്‍ ഒതുങ്ങാനാണ് സാധ്യത. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ഏര്യാകമ്മിറ്റിയിലേക്കോ മറ്റേതെങ്കിലും കീഴ്ഘടകങ്ങളിലേക്കോ തരംതാഴ്ത്തിത്തിയേക്കാനാണ് സാധ്യത.

എന്നാല്‍ തനിക്കെതിരായ പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന ഉണ്ടെന്ന ആരോപിച്ച് എംഎല്‍എ നല്‍കിയ പരാതിയിലും നടപടിയുണ്ടായേക്കും. വിഭാഗീയതയുടെ ഭാഗമായിട്ടാണ് പരാതി പുറത്ത് വന്നതെന്ന നിഗമനം കമ്മീഷനുമുണ്ടെന്നതാണ് ഇത്തരം ഒരു നടപടി ഉണ്ടാകാനുള്ള സാധ്യയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഈ സാഹചര്യത്തില്‍ ശശി കമ്മീഷന് നല്‍കിയ പരാതിയിലും ചിലര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടെ പി കെ ശശിയുടെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ നടന്നുവന്നിരുന്ന കാല്‍നട പ്രചരണ ജാഥ ഇന്നലെ സമാപിച്ച സഹാചര്യത്തിലാണ് ഇന്ന് ചേരുന്ന സംസ്ഥാനകമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ട് നടപടിക്ക് എടുക്കാന്‍ തീരുമാനിക്കുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാനകമ്മിറ്റി ചേര്‍ന്നിരുന്നെങ്കിലും ജാഥ പുരോഗമിക്കുന്ന സാചര്യത്തില്‍ വിഷയം പരിഗണിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.

പികെ ശശിക്കെതിരെ ശക്തമായ നടപടി വേണം: സിപിഎം കേന്ദ്ര നേതൃത്വത്തിന് വിഎസിന്റെ കത്ത്

 

പ്രബുദ്ധ കേരളമേ ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുടിക്കൂ ഒരു ടീ സ്പൂണ്‍ നവോത്ഥാന കഷായം..!

‘പ്രതി’യും ‘അന്വേഷണ ഉദ്യോഗസ്ഥ’നും വേദി പങ്കിട്ടു; അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയായില്ല; വേദിയില്‍ ബാലനും ശശിയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍