UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാത്സംഗക്കേസ്: ബിഷപ്പിന്റെ ജാമ്യാപേക്ഷ 25 ന് പരിഗണിക്കും; സര്‍ക്കാരിന്റെ വിശദീകണം തേടി ഹൈക്കോടതി

മിഷണറീസ് ഓഫ് ജീസസില്‍ നിലനില്‍ക്കുന്ന അധികാരത്തര്‍ക്കങ്ങളും കേസിന് കാരണമായെന്നും ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു.

ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി വച്ചു. വരുന്ന 25 ന് പരിഗണിക്കുന്നതിനായാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിയത്. അതേസമയം വിഷയത്തില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണവും തേടിയിട്ടുണ്ട്. പരാതിയില്‍ ആരോപിക്കുന്ന കുറ്റം താന്‍ ചെയ്തിട്ടില്ലെന്നും. തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയതാണെന്നാണ് ഹര്‍ജിയില്‍ ബിഷപ്പിന്റെ പ്രധാന ആരോപണം.

മിഷണറീസ് ഓഫ് ജീസസില്‍ നിലനില്‍ക്കുന്ന അധികാരത്തര്‍ക്കങ്ങളും കേസിന് കാരണമായെന്നും ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് രാജാ വിജയരാഘവന് മുന്നിലായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. ഇതേതുടര്‍ന്ന് ഉച്ചയോടെ പരിഗണിച്ച ജാമ്യാപേക്ഷയാണ് വരുന്ന 25 ലേക്ക് പരിഗണിക്കായി മാറ്റിയത്. എന്നാല്‍ അറസ്റ്റ് നടപടികള്‍ തടയണമെന്ന ബിഷപ്പിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍ .

അതേസമയം ഇന്ന് കേരളത്തിലെത്തുന്ന ബിഷപ്പിനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. ജലന്ധറില്‍ നിന്നും രൂപത പിആര്‍ഒ അനുയായി ഫാ. പീറ്റര്‍ കാവുംപുറം എന്നിവരോടൊപ്പമാണ് ഫ്രാങ്കോ കേരളത്തിലേക്ക് തിരിച്ചിട്ടുള്ളത്.

തെളിവുകള്‍ ഹാജരാക്കാന്‍ വെല്ലുവിളി; ബലാത്സംഗക്കേസില്‍ നിലപാട് മാറ്റി കന്യാസ്ത്രീയുടെ ഇടവക വികാരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍