UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിനോയ് കോടിയേരി മുംബൈയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; ലൈംഗിക പീഡനം, വഞ്ചന തുടങ്ങി ഗുരുതര കുറ്റങ്ങളെന്ന് പോലീസ്

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അന്വേഷണ സംഘം

വിവാഹവാഗ്ദാനം നല്‍കി പിഡീപ്പിച്ചു എന്ന് ആരോപിച്ച് ബിഹാര്‍ സ്വദേശിനി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിനോയ് കോടിയേരി മുംബൈയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദിന്‍ഡോഷി സെന്‍ഷന്‍സ് കോടതിയിലാണ് ബിനോയ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ജാമ്യാപേക്ഷ ഇന്നു തന്നെ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ കേസില്‍ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ മുംബൈ പൊലീസ് എതിർക്കും. വിട്ടോബ മസൂർക്കർ എന്ന അഭിഭാഷകൻ വഴിയാണ് ബിനോയ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പറയുന്നു.

യുവതിയുടെ പരാതിയില്‍ ലൈംഗികപീഡനം, വഞ്ചന തുടങ്ങി ഗുരുതര കുറ്റങ്ങളാണ് ബിനോയിയുടെ പേരിലുള്ളതെന്ന് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത മുംബൈ പൊലീസ് അന്വേഷണത്തിനായി കണ്ണൂരിലെത്തിയെങ്കിലും ബിനോയിയെ കണ്ടെത്താന്‍ സാധിച്ചില്ല. ബിനോയ് ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.

അതിനിടെ ബിനോയ് കോടിയേരിവിദേശത്തേക്ക് കടക്കാതിരിക്കാൻ നടപടിയുമായി മുംബൈ പോലീസ്. ഇതിന്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അന്വേഷണ സംഘം നടപടി സ്വീകരിച്ച് വരികയാണെന്ന് വാർത്ത പുറത്ത് വിട്ട ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ബിനോയിയുടെ മൊഴിയെടുക്കാൻ കണ്ണൂരിലെത്തിയ ഓഷിവാര സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് നടപടി.

ബുധനാഴ്ച കണ്ണൂരിലെത്തിയ മുംബൈ ഓഷിവാര പോലീസ് സബ് ഇൻസ്പെക്ടർ വിനായക് യാദവും ദേവാനന്ദ പവാറും വ്യാഴാഴ്ച ബിനോയിയുടെ കോടിയേരിയിലെ വീട്ടിലെത്തിയിരുന്നു. അതിനിടെ ബിനോയിയെ കണ്ടെത്താൻ മുംബൈ പോലീസ് തിരുവനന്തപുരത്തേക്കു തിരിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പരാതിയിൽ ചൂണ്ടിക്കാട്ടിയ വിലാസങ്ങളില്‍ ഒന്ന് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിന്റെ ഭാഗമായ പാർട്ടി ഫ്ലാറ്റാണെന്നിരിക്കെയാണ് പോലീസ് സംഘം തലസ്ഥാനത്തേക്ക് തിരിച്ചത്.

 

കോടിയേരിയിലെ വീട് അടച്ചിട്ട നിലയില്‍, ബിനോയിയെ തിരഞ്ഞ് മുംബൈ പോലീസ് തിരുവനന്തപുരത്തെ എകെജി സെന്‍റര്‍ ഫ്ലാറ്റിലേക്ക്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍