UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാല്‍സംഗക്കേസ്: ബിഷപ്പിനെ 9 മണിക്കുര്‍ ചോദ്യം ചെയ്തു, ഫോണ്‍ പിടിച്ചെടുത്തു, അറസ്റ്റ് ഉടനില്ല

ആരോപണങ്ങള്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിഷേധിച്ചതായാണ് റിപോര്‍ട്ട്. പീഡനം നടന്നെന്ന് പറയുന്ന ദിവസം താന്‍ കോട്ടയം കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞതായും വിവരമുണ്ട്.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം 9 മണിക്കൂര്‍ ചോദ്യം ചെയ്തു. ഇന്നലെ രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയായിരുന്നു വൈക്കം ഡിവൈഎസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യല്‍. എന്നാല്‍ ആരോപണങ്ങള്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിഷേധിച്ചതായാണ് റിപോര്‍ട്ട്. പീഡനം നടന്നെന്ന് പറയുന്ന ദിവസം താന്‍ കോട്ടയം കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞതായും വിവരമുണ്ട്.
അതേസമയം, ബിഷപ്പിന്റെ ഫോണ്‍ അന്വേഷണ സംഘം പരിശോധനകള്‍ക്കായി പിടിച്ചെടുത്തതായും ജലന്ധറില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ സുചിപ്പിക്കുന്നു. എന്നാല്‍, ആരോപണങ്ങള്‍ ഫ്രാങ്കോ മുളക്കല്‍ നിഷേധിച്ച സാഹചര്യത്തില്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്. കേസില്‍ തെളിവെടുപ്പ് തുടരുകയാണ് ഇതി പുര്‍ത്തിയാക്കിയ ശേഷം ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അറസ്റ്റുണ്ടാകു അധികൃതര്‍ പറയുന്നു.

ഇന്നലെ വൈകിട്ട് മൂന്നു മണിയ്ക്ക് ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം സഭാ അസ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ ചണ്ഡിഗഡിലേക്ക് പോയ ബിഷപ്പ് രാത്രി ഏഴിനാണ് തിരിച്ചെത്തിയത്. മണിക്കൂറുകള്‍ കാത്തിരുന്ന അന്വേഷണ സംഘം ഇതിനുശേഷമാണ് ചോദ്യം ചെയ്യല്‍ നടപടിയിലേക്ക് തിരിഞ്ഞത്. എന്നാല്‍ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് ബിഷപ്പ് കാര്യമായി സഹകരിച്ചെന്നും ആവശ്യമെങ്കില്‍ വീണ്ടും ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നും ഡി.വൈ.എസ്.പി സുഭാഷ് പറഞ്ഞു. ബിഷപ്പിനെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള ന്ടപടികളുമായി കേരള പോലീസ് മുന്നോട്ട് പോയതോടെ പ്രദേശത്ത് കനത്ത സുരക്ഷയാണ് പഞ്ചാബ് പോലീസ് ഒരുക്കിയിരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍