UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വരാപ്പുഴ പീഡനം; ശോഭ ജോണിന് 18 വര്‍ഷം തടവം

ജയരാജന്‍ നായരെ 11 വര്‍ഷത്തേക്കു ശിക്ഷിച്ചു

വരാപ്പുഴ പീഡനക്കേസില്‍ പ്രതി ശോഭ ജോണിന് 18 വര്‍ഷം തടവ് ശിക്ഷ. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും അടയ്ക്കണം. കേസിലെ മുഖ്യപ്രതിയും ഇടനിലക്കാരിയുമാണ് ശോഭ ജോണ്‍. 11 ആം പ്രതി ജയരാജന്‍ നായരെ 11 വര്‍ഷത്തേക്കും ശിക്ഷിച്ചു. ഇരുവരും കുറ്റക്കാരാണെന്നു എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

2011 ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ശോഭ ജോണ്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍വച്ചാണ് കുട്ടി പീഡനത്തിന് ഇരയായത്. പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരിയായിരുന്ന ശോഭ ജോണിനെ മുഖ്യപ്രതിയാക്കിയാണ് കേസ് എടുത്തത്. 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ആദ്യത്തെ കേസിലാണ് ഇപ്പോള്‍ വിധി വന്നത്.

അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. വിചാരണക്കാലത്ത് ഒരു പ്രതി മരണപ്പെട്ടിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍