UPDATES

ട്രെന്‍ഡിങ്ങ്

സൗജന്യ റേഷൻ വാങ്ങിയവർ പിഴയൊടുക്കേണ്ടിവരും, ഒരു ലക്ഷത്തോളം അനർഹരെ മുൻഗണനാ പട്ടികയിൽ നിന്നും പുറത്താക്കി

യഥാർത്ഥത്തിൽ ആനുകൂല്യം ലഭിക്കേണ്ടവരും ഇപ്പോൾ പുറത്ത് നിൽക്കുന്നവരുമായ ഒരുലക്ഷം പേരെ ഉൾപ്പെടുത്താനും നടപടി ആരംഭിച്ചു

റേഷൻ മുൻഗണനാ പട്ടികയിൽ അനധികൃതമായി ഉള്‍പ്പെട്ട് സൗജന്യ റേഷനും ആനുകൂല്യങ്ങളും സ്വന്തമാക്കിയവർക്കെതിരായ നടപടികൾ കര്‍ശനമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി മുൻഗണ പട്ടിക, അന്ത്യോദയ, അന്നയോജന വിഭാഗങ്ങളിൽ കടന്നുകൂടി സൗജന്യ റേഷൻ വാങ്ങിയ ഒരുലക്ഷത്തോളം അനർഹരെ സിവിൽ സപ്ലൈസ് വകുപ്പ് പുറത്താക്കി. ഇവരെ പൊതു വിഭാഗത്തിലേക്ക് മാറ്റാനും യഥാർത്ഥത്തിൽ ആനുകൂല്യം ലഭിക്കേണ്ടവരും ഇപ്പോൾ പുറത്ത് നിൽക്കുന്നവരുമായ ഒരുലക്ഷം പേരെ ഉൾപ്പെടുത്താനും നടപടി ആരംഭിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

മരിച്ചവരെയും അനർഹരെയും കണ്ടെത്താൻ സംസ്ഥാനതലത്തിൽ നടത്തിയ പരിശോധനയിലാണ് 21,611 കാർഡുകളിൽ ഉൾപ്പെട്ട ഒരുലക്ഷത്തോളം പേരെ കണ്ടെത്തിയത്. ഇവരെ അടിയന്തിരമായി ഒഴിവാക്കുകയും അർഹരെ ഈ മാസം 29-നുമുമ്പ് പട്ടികയിൽ ഉൾപ്പെടുത്താനുമാണ് ഡയറക്ടർ ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നൽകിയ നിർദേശം.

നിലവിലെ കണക്കുകൾ പ്രകാരം മൂന്നര ലക്ഷം പേരാണ് മുൻഗണനാ പട്ടികയിൽ ഉൾ‌പ്പെടുത്തുന്നതിനായി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇതിൽ നിന്നുള്ള ഒരു ലക്ഷം പേരെയാണ് പുതിയ പട്ടികയിലേക്ക് ഉൾപ്പെടുത്തുക. ഈ മാസം അവസാനം വരെ അനരർ‌ഹരെ കണ്ടെത്താനുള്ള നടപടികൾ തുടരുന്ന സാഹചര്യത്തിൽ ചുരുക്കപ്പട്ടികയിലെ ഭൂരിഭാഗം പേരെയും മുൻഗണനാവിഭാഗത്തിലേക്ക് മാറ്റാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒരംഗം മാത്രമുള്ളത്, 65 വയസ്സിനുമുകളിൽ പ്രായമുള്ളവർ ഉൾപ്പെട്ടത്, മൂന്നുമാസമായി റേഷൻ വാങ്ങാത്തവർ എന്നീ കാർഡുകളാണ് പരിശോധിക്കുന്നത്.

മുൻഗണനാ വിഭാഗത്തിൽ‌ സ്ഥിരമായി റേഷൻ വാങ്ങാത്ത 70,000 കുടുംബങ്ങൾ; അന്വേഷണവുമായി സിവിൽ സപ്ലൈസ് വകുപ്പ്

അതേസമയം, സർക്കാർജീവനക്കാരും ബാങ്ക് ജീവനക്കാരുമുൾപ്പെടെയുള്ളവര്‍ അനർഹമായി റേഷൻ വാങ്ങിയവരിൽ ഉൾപ്പെടുന്നെന്നാണ് വിവരം. നേരത്തെ സർക്കാർ ജീവനക്കാർക്ക് കാർഡ് തിരിച്ചേൽപ്പിച്ച് പൊതുവിഭാഗത്തിലേക്ക് മാറാൻ അവസരം നൽകിയിരുന്നു. എന്നാൽ പരിശോധനയിൽ കണ്ടെത്തിയവരിൽ നിന്നും അനധികൃതമായി വാങ്ങിയ റേഷന് പിഴയായി വിപണി വില ഈടാക്കാനും നീക്കമുണ്ട്. അരിക്ക് കിലോയ്ക്ക് 29.81 രൂപയും ഗോതമ്പിന് 20.68 രൂപയും ഈടാക്കും. പണമടച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. എന്നാൽ കാർഡ് സ്വമേധയാ തിരിച്ചേൽപ്പിക്കുന്നവരെ പിഴ, നിയമനടപടി എന്നിവയിൽനിന്നൊഴിവാക്കും.

1000 ചതുരശ്രയടിക്ക് മുകളിൽ വിസ്തീർണമുള്ള വീട്, സർക്കാർ ജോലി, പെൻഷൻകാർ, 25,000 രൂപയ്ക്കുമുകളിൽ മാസവരുമാനം, വിദേശത്ത് ജോലി, സ്വകാര്യ നാലുചക്ര വാഹനം, ഒരേക്കറിൽ കൂടുതൽ ഭൂമി, ആദായനികുതി അടയ്ക്കുന്നവർ എന്നിവയാണ് മുൻഗണനാ വിഭാഗത്തിലെ അനർഹർക്കുള്ള മാനദണ്ഡം. ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് അർഹരല്ലാത്ത ഒരാളും മുൻഗണനപ്പട്ടികയിൽ ഇടം നേടില്ലെന്നും മുഴുവൻ അനർഹരെയും ഒഴിവാക്കാനുള്ള നടയെടുക്കുമെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമനും പറയുന്നു.

ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തുര്‍ മോഡല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍