UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘രവിശങ്കർ പ്രസാദ് ഗോ ബാക്ക്’; സ്ഥാനാർത്ഥിയായി പാറ്റ്നയിലെത്തിയ കേന്ദ്രമന്ത്രിക്കെതിരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

രവിശങ്കര്‍ പ്രസാദിനെതിരെ പ്രതിഷേധിച്ച ജനക്കുട്ടം പറ്റ്നയിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ആര്‍ കെ സിന്‍ഹക്ക് അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു.

മുതിർന്ന ബിജെപി നേതാവും പറ്റ്നാ സാഹിബിലെ സിറ്റിങ്ങ് എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹക്ക് പകരം പാർട്ടി സ്ഥാന സ്ഥാനാർത്ഥിയാക്കിയ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ പറ്റ്നയിൽ പ്രതിഷേധം. പട്‌ന വിമാനത്താവളത്തിലായിരുന്നു ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. കേന്ദ്രമന്ത്രിക്ക് നേരെ ഗോ ബാക്ക് വിളികളുമായാണ് ബിജെപി പ്രവർത്തർ വിമാനത്താവളത്തിൽ തടിച്ചു കൂടിയത്.

അതേസമയം, രവിശങ്കര്‍ പ്രസാദിനെതിരെ പ്രതിഷേധിച്ച ജനക്കുട്ടം പറ്റ്നയിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ആര്‍ കെ സിന്‍ഹക്ക് അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. ശത്രുഘ്‌നന്‍ സിന്‍ഹയെ മാറ്റാൻ തീരുാനിച്ചപ്പോൾ മണ്ഡലത്തിൽ കൂടുതൽ സാധ്യക കൽപ്പിക്കപ്പെട്ട വ്യക്തിയായിരുന്നു നിലവിൽ ബിജെപി രാജ്യസഭാ എംപി കൂടിയായ ആര്‍.കെ. സിന്‍ഹ. പറ്റ്നയിൽ ഇറക്കുമതി സ്ഥാനാർഥികൾ വേണ്ടെന്ന പ്രതികരിച്ച പ്രതിഷേധക്കാർ ആര്‍.കെ.സിന്‍ഹയാണ് ഞങ്ങളുടെ നേതാവെന്നും പ്രതികരിച്ചു.വിമാനത്താവളത്തിലെത്തിയ മന്ത്രി രവിശങ്കർ പ്രസാദ് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയില്ലെന്നും പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ശത്രുഘ്നൻ സിൻഹയ്ക്ക് സീറ്റില്ലെന്ന് വ്യക്തമായതോടെ ആര്‍.കെ.സിന്‍ഹയാണ് പട്‌നയില്‍ സ്ഥാനാർത്ഥിയാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ തീർത്തും അപ്രതീക്ഷിതമായി രവിശങ്കർ പ്രസാദ് സ്ഥാനാർത്ഥിയായി രംഗപ്രവേശനം ചെയ്യുകയായിരുന്നു. നടനം പറ്റ്ന സാഹിബിലെ സിറ്റിങ്ങ് എംപിയുമായിരുന്ന ശത്രുഘ്നന്‍ സിൻഹ മോദി വിമർശകനായി മാറിയതോടെ പാർട്ടി വിമതാനായി മാറുകയായിരുന്നു. മോദിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കളം നിറഞ്ഞതോടെ അദ്ദേഹത്തെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ‌ നിന്നും നീക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസ് ടിക്കറ്റിൽ പാറ്റ്നാ സാഹിബിൽ തന്നെ ശത്രുഘ്നൻ സിൻഹ ജനവിധി തേടിയേക്കുമെന്നാണും റിപ്പോർട്ടുകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍