UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിക്കെതിരേ പോരാടുന്നവരെ പിന്തുണയ്ക്കും; പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നെന്ന ആരോപണം തള്ളി രാധിക വെമൂല

പ്രതിപക്ഷ പാര്‍ട്ടികള്‍ വെമൂല കുടുംബത്തെ സ്വാര്‍ത്ഥ ലാഭത്തിനായി ഉപയോഗിക്കുകയാണെന്ന ബിജെപി ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാധിക വെമൂല.

ബിജെപിക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കുമെതിരേ സംസാരിക്കാന്‍ രോഹിത്ത് വെമുലയുടെ മാതാവിന് മുസ്ലീം ലീഗ് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് രാധിക വെമൂല. പ്രധാനമന്ത്രിക്കെതിരേ സംസാരിക്കാന്‍ പണം നല്‍കിയെന്ന ആരോപണം തെറ്റാണ്. തന്റെ മകന്റെ മരണത്തിന് ഉത്തരവാദിയെന്ന നിലയില്‍ നരേന്ദ്രമോദിയെ എതിര്‍ക്കും. ബിജെപിക്കെതിരേ പോരാട്ടം നയിക്കുന്നവരെ എപ്പോഴും പിന്തുണയ്ക്കുമെന്ന നിലപാടാണ് തന്റേത്. സംഘപരിവാര്‍ സംഘടനകള്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും രാധിക വെമൂല ആരോപിക്കുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ വെമൂല കുടുംബത്തെ  സ്വാര്‍ത്ഥ ലാഭത്തിനായി ഉപയോഗിക്കുകയാണെന്ന ബിജെപി ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാധിക വെമൂല. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് വീടു വെയ്ക്കാനായി പാര്‍ട്ടി 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും വര്‍ഷം രണ്ട് പിന്നിട്ടിട്ടും ഇതുവരെ പണം തന്നില്ലെന്നും രാധിക വെമൂല ആരോപിച്ചെന്ന റിപോര്‍ട്ടുകള്‍ക്ക് പിറകെയാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയലടക്കം രേണുക വെമുലയെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷത്തെ കടന്നാക്രമിച്ച് രംഗത്തെത്തിയത്.

ഐഎഎസ് അസോസിയേഷന്‍ വാഗ്ദാനം ചെയ്ത സ്ഥലത്ത് വീടുവയ്ക്കാന്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് നേതാക്കള്‍ പണം വാഗദാനം ചെയ്തിരുന്നു. എന്നാല്‍ അസോസിയേഷനില്‍ നിന്നും പണം ലഭിക്കാന്‍ വൈകിയതോടെ തങ്ങള്‍ ഫ്‌ളാറ്റ് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം തങ്ങള്‍ മുസ്ലിം ലീഗ് നേതാക്കളെ അറിയിച്ചു. ഇതോടെ 2.5 ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ ഇവര്‍ തങ്ങള്‍ക്ക് നല്‍കി.  ചില സാങ്കേതിക കാരണങ്ങളാല്‍ ഇതില്‍ ഒരു ചെക്കിലെ പണം ലഭിച്ചല്ലെന്നാണ് താന്‍ പറഞ്ഞതെന്നും രേണുക വെമൂല പറയുന്നു. അതേസമയം ബിജെപി നേതാക്കളുടെ പരാമര്‍ശം വില കുറഞ്ഞ രാഷ്ട്രീയ നീക്കമാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍