UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവകേരളം: ശരിയായ കണക്കിന് സർക്കാറിനെ സമീപിക്കണമായിരുന്നു; മനോരമയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഇന്നത്തെ ദിവസം തന്നെ ഇത്തരത്തിലുള്ള വാര്‍ത്ത വരണമെന്ന താല്‍പര്യമായിരിക്കാം പത്രത്തിന്

പ്രളയത്തിന് ശേഷം കേരളത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഇഴഞ്ഞ് നീങ്ങുകയാണെന്ന മലയാള മനോരമ റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ പുനരധിവാസം ഇഴഞ്ഞ് നിങ്ങുകയാണെന്നും 10 ശതമാനം വീടുകള്‍ മാത്രമാണ് പുനര്‍നിര്‍മിച്ചിട്ടുള്ളു എന്നുമുള്ള മനോരമ വാര്‍ത്തക്കെതിരെയാണ് മുഖ്യമന്ത്രി വാർത്താ സമ്മേളത്തിൽ രംഗത്തെത്തിയത്.

ഇന്നത്തെ ദിവസം തന്നെ ഇത്തരത്തിലുള്ള വാര്‍ത്ത വരണമെന്ന താല്‍പര്യമായിരിക്കാം പത്രത്തിനെന്ന് വിമർശിച്ച മുഖ്യമന്ത്രി വസ്തുതാപരമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെടുമായിരുന്നെന്നും വ്യക്തമാക്കുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ കണക്കുകള്‍ നിരത്തിയാണ് മനോരമയ്ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

13,313 വീടുകളാണ് പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നത്. ഇതില്‍ സ്വന്തമായി സര്‍ക്കാരിന്റെ സഹായത്തോടെ വീട് നിര്‍മ്മിക്കാമെന്ന് 8,881 കുടുംബങ്ങള്‍ പറഞ്ഞെന്നും ഇതില്‍ 6,546 പേര്‍ക്ക് ആദ്യ ഗഡു നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാക്കിയുള്ളവർക്ക് ജനുവരി 10 ന് മുൻ ഇത് നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറയുന്നു. 2,43,162 പേരുടെ വീടുകൾ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന 1162 വീടുകളില്‍ 701 എണ്ണം ഉടമകൾ സ്വന്തമായി നിര്‍മ്മിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതില്‍ 684 പേര്‍ക്ക് ഒന്നാം ഗഡു നല്‍കി 17 പേരുടേത് അവകാശത്തര്‍ക്കമാണ് എന്നും മുഖ്യമന്ത്രി പറയുന്നു. ‌

എങ്ങുമെത്താതെ നവകേരള നിര്‍മ്മാണം എന്ന പേരിലായിരുന്നു മനോരമ പത്രത്തില്‍ ഇന്ന പ്രത്യേക റിപ്പോർട്ട് വന്നത്. പ്രളയത്തിൽ തകർന്നത് 17,000 വീടുകൾ പൂർണമായും ഭാഗികമായി 2 ലക്ഷത്തോളം വീടുകളും തകർന്നെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് 13,000ത്തില്‍ താഴെ വീടുകൾക്ക് മാത്രമാണ് ആദ്യഗഡു ദുരിതാശ്വാസ തുക ലഭിച്ചതെന്നും കുറ്റപ്പെടുത്തുന്നു.

സമദൂരം ഇരട്ടത്താപ്പ്; എന്‍എസ്എസിനെതിരെ വീണ്ടും പിണറായി വിജയൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍