UPDATES

ട്രെന്‍ഡിങ്ങ്

‘സമാധാനവും സമൃദ്ധിയുമുള്ള പ്രദേശത്തിനായി ഒരുമിച്ചു നിൽക്കേണ്ട സമയം’; പാക് ദേശീയ ദിനത്തില്‍ മോദി ആശംസകൾ അറിയിച്ചു: ഇമ്രാൻ ഖാൻ

സങ്കീർണമായ സാഹചര്യത്തിലും പാക് ജനതക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ആശംസയെ സ്വാഗതം ചെയ്യുന്നതായും ഇമ്രാൻ ഖാന്‍ വ്യക്തമാക്കി.

പാകിസ്താൻ ദേശീയ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേര്‍ന്നതായി പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഫെബ്രൂവരി 14 ലെ പുൽവാമ ഭീകരാക്രമമണത്തിന് ശേഷം ഇന്ത്യ പാക് ബന്ധം പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ‌ക്കും ദേശീയ ദിനത്തിലെ പരിപാടികളിൽ പങ്കെടുക്കാൻ ഇന്ത്യ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടിനും  പിറകെയാണ് ദേശീയ ദിനത്തിലെ മോദിയുടെ ആശംസ ശ്രദ്ധേയമാവുന്നത്.

പാക്കിസ്താനിലെ ജനങ്ങളെ ദേശീയ ദിനത്തിൽ ആശംസകൾ അറിയിക്കുകയാണ്. ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയുള്ള ഒരു പ്രദേശത്തിനായി എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. ഭീകരവാദവും ഹിംസയും ഇല്ലാത്ത സാഹചര്യത്തിലാണ് ഇതു നടപ്പാകേണ്ടതെന്നുമായിരുന്നു മോദിയുടെ ആശംസ. ഇമ്രാൻ ഖാൻ പറയുന്നു. വെള്ളിയാഴ്ച രാത്രി ട്വിറ്ററിലാണ് ഇമ്രാൻഖാൻ‌ മോദിയുടെ സന്ദേശം ലഭിച്ചതായി പ്രതികരിച്ചത്.

അതേസമയം, സങ്കീർണമായ സാഹചര്യത്തിലും പാക് ജനതക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ആശംസയെ സ്വാഗതം ചെയ്യുന്നതായും ഇമ്രാൻ ഖാന്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ഉൾപ്പെടെ തുടങ്ങാൻ പറ്റിയ സമയമാണ് ഇതെന്നു കരുതുന്നു. ജനങ്ങൾക്കു വേണ്ടി സമാധാനത്തിലും സമൃദ്ധിയിലുമൂന്നിയ പുതിയ ബന്ധമാണ് രൂപം കൊള്ളേണ്ടത്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച സാധ്യമാവണമെന്നും പാക് പ്രധാനമന്ത്രി പറയുന്നു.

പാകിസ്താൻ ദേശീയ ദിനത്തിലെ പരിപാടികളിൽ ഹുറിയത്ത് നേതാക്കളെ ക്ഷണിക്കാനുള്ള പാക് ഹൈക്കമ്മീഷന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഇന്ത്യ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കിയത്. ഇന്നാണ് പാകിസ്താനിൽ ദേശീയ ദിനാഘോഷങ്ങൾ നടക്കുക.‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍