UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്താന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരമെന്ന് അഫ്ഗാനിസ്താന്‍

പാകിസ്താന്റെ നീക്കം അഫ്ഗാനിസ്താനിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനും അക്രമപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് എന്ന് റോയ റഹ്മാനി ആരോപിച്ചു.

കാശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്താന്‍ നടത്തുന്ന ഇടപെടലുകളും പ്രസ്താവനകളും വീണ്ടുവിചാരമില്ലാത്തതും നിരുത്തരവാദപരവുമാണ് എന്ന വിമര്‍ശനവുമായി അഫ്ഗാനിസ്താന്‍. കാശ്മീര്‍ പ്രശ്‌നത്തെ അഫ്ഗാനിസ്താനിലെ അവസ്ഥയുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് വിമര്‍ശനവുമായി അഫ്ഗാനിസ്താന്‍ രംഗത്തെത്തിയത്. യുഎസിലെ അഫ്ഗാനിസ്താന്‍ അംബാസഡര്‍ റോയ റഹ്മാനിയാണ് യുഎസിലെ പാകിസ്താന്‍ അംബാസഡര്‍ അസദ് മജീദ് ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയത്.

കാശ്മീര്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള ഉഭയകക്ഷി പ്രശ്‌നമാണ് എന്ന് അഫ്ഗാന്‍ പ്രതിനിധി ആവര്‍ത്തിച്ചു. കാശ്മീര്‍ പ്രശ്‌നത്തെ അഫ്ഗാനിസ്താനുമായി ബന്ധിപ്പിക്കാനുള്ള പാകിസ്താന്റെ നീക്കം അഫ്ഗാനിസ്താനിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനും അക്രമപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് എന്ന് റോയ റഹ്മാനി ആരോപിച്ചു.

കാശ്മീരിലെ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ ഇന്ത്യയുമായുള്ള കിഴക്കന്‍ അതിര്‍ത്തിയിലേയ്ക്ക് മാറ്റേണ്ടി വരുമെന്ന് പാക് അംബാസഡര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അഫ്ഗാനിസ്താന്‍ രംഗത്തെത്തിയത്.

കാശ്മീരിലെ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ ഇന്ത്യയുമായുള്ള കിഴക്കന്‍ അതിര്‍ത്തിയിലേയ്ക്ക് മാറ്റേണ്ടി വരുമെന്ന് പാക് അംബാസഡര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അഫ്ഗാനിസ്താന്‍ രംഗത്തെത്തിയത്. അഫ്ഗാനിസ്താനുമായുള്ള അതിര്‍ത്തിയില്‍ പതിനായിരത്തിനടുത്ത് സൈനികരെ അഫ്ഗാനിസ്താന്‍ വിന്യസിക്കേണ്ട കാര്യമില്ല. പാകിസ്താനി ഭീകര ഗ്രൂപ്പുകളില്‍ നിന്ന് അഫ്ഗാനിസ്താനാണ് ഭീഷണിയുള്ളത്.

അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും താലിബാന്‍ വക്താവും കാശ്മീര്‍ പ്രശ്‌നത്തെ അഫ്ഗാനിസ്താനുമായി ബന്ധിപ്പിക്കാനുള്ള പാകിസ്താന്റെ ശ്രമത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. അഫ്ഗാനിസ്താന്‍ യുഎസ് മുന്‍ കൈയെടുത്ത് താലിബാനുമായി സമാധാന ചര്‍ച്ച നടന്നുവരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍