UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമുഖത്തിനെത്തിയ ഏഴ് പേരില്‍ യോഗ്യത ഉണ്ടായത് ഒരാള്‍ക്ക്; ബന്ധുനിയമന വിവാദത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി കെടി ജലീല്‍

കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാണ് വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം മാറ്റിയതെന്നും കെ ടി ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവിനെ നിയമിച്ചെന്ന വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് വകുപ്പ് മന്ത്രി കെ ടി ജലീല്‍. ഇന്റര്‍വ്യൂവിന് വന്ന ഏഴ് പേരില്‍ യോഗ്യത ഉണ്ടായിരുന്നത് അദീപിന് മാത്രമെന്നും അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്നും കെ ടി ജലീല്‍ പറയുന്നു.

ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാം. നിയമപരമായാണ് ജനറല്‍ മാനേജറെ നേരിട്ടു നിയമിച്ചത്. അപേക്ഷ ക്ഷണിച്ചു പരസ്യം നല്‍കി. അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവരെ കിട്ടിയില്ല. പരസ്യം നല്‍കിയത് ജനറല്‍ മാനേജരുടെ യോഗ്യത പുനര്‍ നിശ്ചയിച്ച് ഒരാഴ്ചയ്ക്കകമാണ്. കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാണ് വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം മാറ്റിയതെന്നും കെ ടി ജലീല്‍ തിരുവനന്തപുരത്ത് പറഞ്ഞു.

പിതൃ സഹോദരന്റെ പുത്രന്റെ പുത്രനാണ് നിമയനം ലഭിച്ചത്. ഇതാണ് അടുത്ത ബന്ധമായി ആരോപിക്കുന്നത്. ആരോപണത്തില്‍ അന്വേഷണത്തെ നേരിടേണ്ട ആവശ്യമില്ലെന്നും മന്ത്രി പറയുന്നു. അതേസമയം, കിട്ടാക്കടം തിരിച്ചുപിടിക്കുന്നതാണ് തനിക്കെതിരായ ലീഗിന്റെ പ്രകോപനത്തിന് കാരണമെന്ന് മന്ത്രി കെ ടി ജലീല്‍ ആരോപിച്ചു. ആരോപണം ഉന്നയിക്കുന്ന യൂത്ത് ലീഗ് നേതൃത്വത്തിന് കാര്യബോധം ഇല്ലെന്നും മന്ത്രി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍