UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുച്ഛ വരുമാനത്തില്‍ നിന്നും 4.5 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കണ്ണൂര്‍ ജയിലിലെ തടവുകാര്‍

4.5 ലക്ഷം രൂപയാണ് തടവുകാരുടെ വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവര്‍ സ്വരൂപിച്ചത്.

സംസ്ഥാന നേരിടുന്ന പ്രളയ ദുരിതത്തില്‍ കൈത്താങ്ങാവാന്‍ ജയില്‍ നിവാസികളും. തടവുകാലത്തെ തുച്ഛമായ വരുമാനത്തില്‍ നിന്നും ഒരു പങ്ക് മാറ്റിവച്ചാണ് കണ്ണൂര്‍ ജയിലിലെ തടവുകാര്‍ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തുക സംഭാവന ചെയ്തത്. 4.5 ലക്ഷം രൂപയാണ് തടവുകാരുടെ വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവര്‍ സ്വരൂപിച്ചത്. പിരിച്ചെടുത്ത തുകയുടെ ചെക്ക് കൊടുങ്ങല്ലൂര്‍ സ്വദേശിയായ പാര്‍ത്ഥന്റെ നേതൃത്വത്തില്‍ ജയില്‍ സൂപ്രണ്ടിന് കൈമാറി.

കേരളത്തിലെ ബഹുജനങ്ങള്‍, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, വിദേശ മലയാളികള്‍, ദേശീയ നേതാക്കള്‍, വിദേശ ഭരണാധികാരികള്‍, സിനിമാ താരങ്ങള്‍ തുടങ്ങി നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍