UPDATES

വിപണി/സാമ്പത്തികം

യുപിഎ കാലത്ത് വളര്‍ച്ചാ നിരക്ക് 10.8%; വാര്‍ത്തയായതോടെ കേന്ദ്രം റിപ്പോര്‍ട്ട് പിന്‍വലിച്ചു

റിപ്പോര്‍ട്ടില്‍ ഉള്ളത് ഔദ്യോഗിക കണക്കുള്ളല്ലെന്നാണ് റിപോര്‍ട്ട് പിന്‍വലിച്ചതിന് സര്‍ക്കാരിന്റെ വിശദീകരണം.

ഡോ. മന്‍മോഹന്‍ സിങ്ങ് ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 10.8% ശതമാനം പിന്നിട്ടെന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. 2006-2007 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക രംഗം ചരിത്രത്തിലെ വലിയ സാമ്പത്തിക വളര്‍ച്ചയായിരുന്നു കൈവരിച്ചത്. ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്.

മുന്‍വര്‍ഷങ്ങളിലെ ആഭ്യന്തരോല്‍പാദനത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച റിപ്പോര്‍ട്ടില്‍ ഉള്ളത് ഔദ്യോഗിക കണക്കുകളല്ലെന്നാണ് റിപ്പോര്‍ട്ട് പിന്‍വലിച്ചതിന് സര്‍ക്കാരിന്റെ വിശദീകരണം. റിപ്പോര്‍ട്ട് കൃത്യമാക്കി പിന്നീട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ദേശീയ സ്റ്റാസ്റ്റിക്സ്-പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ജൂലായി 25 നായിരുന്നു വളര്‍ച്ചാ നിരക്കിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
രാജ്യം നേടുന്ന സാമ്പത്തിക വളര്‍ച്ചനിരക്ക് ഒരു പ്രധാനമന്ത്രിയുടെ ഭരണത്തെ വിലയിരുത്തന്നതാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ട് പിന്‍വലിച്ചതെന്നാണ് വിവരങ്ങള്‍ പുറത്തു വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍