UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കശ്മീരില്‍ ഭീകരര്‍ സൈനികനെ തട്ടിക്കൊണ്ടുപോയി എന്ന റിപ്പോര്‍ട്ട് ശരിയല്ല’: പ്രതിരോധ മന്ത്രാലയം

പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ്  അറിയിച്ചിരിക്കുന്നത് ഈ വാര്‍ത്ത ശരിയല്ലെന്നും, സൈനികന്‍ സുരക്ഷിതനാണെന്നുമാണ്.

ജമ്മുകശ്മീരില്‍ ഭീകരര്‍ സൈനികനെ സ്വന്തം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി എന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് പ്രതിരോധ മന്ത്രാലയം. വെള്ളിയാഴ്ച വൈകിട്ട് ബദ്ഗാം ജില്ലയിലെ ഖാസിപൂരയിന്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെയുള്ള സുഡൂരിലെ വീട്ടില്‍ നിന്നാണ് ജമ്മുകശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി യൂണിറ്റിലുള്ള മുഹമ്മദ് യാസിന്‍ ഭട്ടിനെ തട്ടികൊണ്ടുപോയയി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ്  അറിയിച്ചിരിക്കുന്നത് ഈ വാര്‍ത്ത ശരിയല്ലെന്നും, സൈനികന്‍ സുരക്ഷിതനാണെന്നുമാണ്.

സംഭവത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ട്വീറ്റ് ചെയ്തത്

ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 31 വരെ അവധിയിലായിരുന്ന മുഹമ്മദ്. ടൈംസ് നൗ റിപ്പോര്‍ട്ട് പ്രകാരം, കുടുംബാംഗങ്ങള്‍ പോലീസിനോട് പറഞ്ഞത് വീടനടുത്തുള്ള വനമേഖലയില്‍ നിന്നാണ് മുഹമ്മദിനെ ഭീകര്‍ തട്ടികൊണ്ടുപോയതെന്നാണ്. ആര്‍മിയുടെ പ്രത്യേക വിഭാഗം മുഹമ്മദിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട് എന്നും വാര്‍ത്തയിലുണ്ടായിരുന്നു.

*represent image

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍