UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രക്ഷാപ്രവർത്തനങ്ങൾക്കായി IT മേഖലയിൽ സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്

അവസാന ആളെയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തു എത്തിക്കുന്നത് വരെ നമ്മുടെ ശ്രദ്ധ ആവശ്യമുണ്ട്. അതിനായി ഓരോ ദുരിത ബാധിത മേഖലകളിലും കാര്യങ്ങൾ കാര്യപ്രാപ്തിയോടെ ഏകോപിപ്പിക്കാൻ വോളണ്ടീയർമാരെ വേണം.

അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി ഓരോ ജില്ലയിലെയും Control Centre ൽ coordinate ചെയ്യാൻ IT മേഖലയിൽ പ്രാവീണ്യമുള്ള 30 മുതൽ 40 വരെ സന്നദ്ധ പ്രവർത്തകരെ, വളരെ അത്യാവശ്യമായി ആവശ്യമുണ്ട്. ഓരോ ജില്ലയിലും രണ്ടോ മൂന്നോ പേർ വേണ്ടിവരുമെന്നും കോഴിക്കോട് മുന്‍ കളക്ടറും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സെക്രട്ടറിയുമായ പ്രശാന്ത് നായര്‍ അറിയിച്ചു.

ഓരോ പ്രദേശത്തു നിന്നും വരുന്ന അടിയന്തിര സഹായം അഭ്യർത്ഥിച്ചുള്ള കോളുകളും, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സഹായ അഭ്യർത്ഥനകളും കിട്ടുന്നതനുസരിച്ചു അപ്പപ്പോൾ തന്നെ ദുരന്ത നിവാര സേനക്കും, മറ്റു രക്ഷ പ്രവർത്തകർക്കും കൈമാറുന്നെണ്ടെങ്കിലും, അവസാന ആളെയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തു എത്തിക്കുന്നത് വരെ നമ്മുടെ ശ്രദ്ധ ആവശ്യമുണ്ട്. അതിനായി ഓരോ ദുരിത ബാധിത മേഖലകളിലും കാര്യങ്ങൾ കാര്യപ്രാപ്തിയോടെ ഏകോപിപ്പിക്കാൻ വോളണ്ടിയർമാരെ വേണം.

താല്പര്യമുള്ളവർ ഏത്‌ ജില്ലയിലെ സെന്ററിലാണ്‌ പ്രവർത്തിക്കാൻ തയ്യാറാണെന്നുള്ളത്, പേര് മൊബൈൽ നമ്പർ സഹിതം ഉടന്‍ ബന്ധപ്പെടുക. മിക്ക സെന്ററുകളും കലക്ടറേറ്റിലാണ്‌. ഉടനെ പ്രവർത്തിക്കാൻ തയ്യാറായായവരെയാണ്‌ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍