UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമ്പത്തിക സംവരണം പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചന: വെള്ളാപ്പള്ളി

ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിനു വിരുദ്ധമായ തീരുമാനത്തിൽനിന്നു കേന്ദ്ര സർക്കാർ പിൻമാറണമെന്നും വെള്ളാപ്പളി ആവശ്യപ്പെട്ടു.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം ഭൂരിപക്ഷമായ പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നീക്കമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കേന്ദ്ര സർക്കാർ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതിനിഷേധവുമാണ്. സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണെന്നു സുപ്രീംകോടതി പല വട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിനു വിരുദ്ധമായ തീരുമാനത്തിൽനിന്നു കേന്ദ്ര സർക്കാർ പിൻമാറണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

മതിയായ പ്രാതിനിധ്യം ലഭിക്കുന്നതു വരെ മാത്രം എന്ന് വ്യക്തമാക്കിയാണ് പിന്നാക്ക വർഗങ്ങൾക്കുള്ള സംവരണം പോലും ഭരണഘടന അനുവദിച്ചിട്ടുള്ളത്. സമുദായ സംവരണം ഉണ്ടായിട്ടുപോലും കേന്ദ്ര, സംസ്ഥാന സർവീസുകളിൽ പിന്നാക്ക വിഭാഗങ്ങൾക്കു മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എന്നാൽ, മുന്നാക്ക വിഭാഗങ്ങൾക്കു ജനസംഖ്യാനുപാതികമായി കിട്ടേണ്ടതിനേക്കാൾ കൂടുതൽ ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി വിശദമായ പഠനം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് എസ്എൻഡിപി യോഗം എതിരല്ലെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി അതിനാവശ്യമായ സാമൂഹികക്ഷേമ പദ്ധതികൾ നടപ്പാക്കാകയാണ് വേണ്ടെതെന്നും പറയുന്നു.

അതേസമയം, മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം നൽകാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന്‍റെ നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍