UPDATES

കെ.എ.എസിന് മന്ത്രിസഭയുടെ അംഗീകാരം, മൂന്നു സ്ട്രീമിലും സംവരണത്തിന് ചട്ട ഭേദഗതി

ബൈ-ട്രാന്‍സഫര്‍ റിക്രൂട്ട്മെന്‍റ് എന്നതിനു പകരം നേരിട്ടുള്ള നിയമനം എന്ന ഭേദഗതി വരുത്തിയാണ് 2, 3 സ്ട്രീമുകളില്‍ കൂടി സംരവണം ബാധകമാക്കുന്നത്.

നിയമ വകുപ്പ് സൂക്ഷ്മ പരിശോധന നടത്തി സമര്‍പ്പിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രി സഭയുടെ തീരുമാനം. സംവരണം നടപ്പാക്കുന്നതിലെ ശാസ്ത്രീയതയിൽ തട്ടി വൈകിയിരുന്ന കെഎഎസ് റിക്രൂട്ട്മെന്‍റിന്റെ മൂന്നു സ്ട്രീമിലും സംവരണ തത്വം ബാധകമാക്കുന്നതിനുള്ള ഭേദഗതി ചട്ടങ്ങളാണ് അംഗീകരിച്ചത്.

നേരത്തെ സ്ട്രീം ഒന്നില്‍ മാത്രമാണ് സംവരണ തത്വം ബാധകമാക്കിയിരുന്നത്. ബൈ ട്രാന്‍സ്ഫര്‍ നിയമന രീതി ബാധകമാക്കിയിരുന്ന 2, 3 സ്ട്രീമുകളില്‍ സംവരണം ബാധകമാക്കിയിരുന്നില്ല. ഈ സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും സംഘടനകളും സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇതിൻമേൽ അഡ്വ. ജനറലിന്‍റെ നിയമോപദേശം തേടിയാണ് കെ.എ.എസ്. വിശേഷാല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

ബൈ-ട്രാന്‍സഫര്‍ റിക്രൂട്ട്മെന്‍റ് എന്നതിനു പകരം നേരിട്ടുള്ള നിയമനം എന്ന ഭേദഗതി വരുത്തിയാണ് 2, 3 സ്ട്രീമുകളില്‍ കൂടി സംരവണം ബാധകമാക്കുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങള്‍ക്കും നിലവിലുള്ള സ്റ്റേറ്റ് സിവില്‍ സര്‍വീസ് സംവിധാനത്തിന് സമാനമാണ് കെഎഎസ്. മറ്റ് സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ നടപ്പാക്കിയിരുന്നെങ്കിലും കേരളത്തിലിത് നടപ്പാവാന്‍ ഒട്ടേറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലാണ് സംസ്ഥാനത്ത് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായത്.

എന്നാല്‍ സ്പെഷ്യല്‍ റൂള്‍ രൂപവത്കരണംപോലുള്ള വലിയ കടമ്പകള്‍ കടക്കാനുള്ളതിനാല്‍ എന്നത്തേക്ക് ഇത് യാഥാര്‍ഥ്യമാവും എന്ന ആശങ്കയും ഉണ്ടായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍