UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ഥാനക്കയറ്റത്തില്‍ ജാതി സംവരണം പരിഗണിക്കേണ്ടതില്ല; മുന്‍ ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

രാജ്യത്തെ പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ജന സംഖ്യ പരിഗണിച്ച് സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ച വിധി ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക വിടണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി.

ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിന് പട്ടിക വിഭാഗ ജാതി സംവരണം പാലിക്കേണ്ടതില്ലെന്ന് മുന്‍വിധി പുനപ്പരിശോധിക്കേണ്ടതിന്‌റെ സാഹചര്യമില്ലെന്ന് സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്. സംസ്ഥാനങ്ങള്‍ സ്ഥാനക്കയറ്റത്തിന് സംവരണം പാലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പട്ടികവിഭാഗ സംവരണം സംബന്ധിച്ച പുനരാലോചനയക്ക് സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

രാജ്യത്തെ പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ജന സംഖ്യ പരിഗണിച്ച് സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ച വിധി ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക വിടണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി. 2006ലെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് വിശാല ബെഞ്ചിനു വിടണമെന്നതായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. സ്ഥാനക്കയറ്റം സംബന്ധിച്ച മുന്‍ ഉത്തവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും എസ്സി. എസ്എടി ക്ഷേമസംഘടനകളുമാണ് കോടതിയെ സമീപിച്ചത്.

2006ല്‍ എം നാഗരാജ് കേസിലായിരുന്നു സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി നിര്‍ദേശം പുറപ്പെടുവിച്ചത്. പിന്നോക്കാവസ്ഥ, സര്‍വീസ് പ്രാതിനിധ്യത്തിലെ പോരായ്മ, വകുപ്പിന്റെ കാര്യക്ഷമത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച ശേഷമാകണം വിഷയത്തില്‍ സര്‍ക്കാരുകള്‍ നയങ്ങള്‍ രൂപീകരിക്കേണ്ടതെന്ന് വ്യക്തമാക്കുന്നതായിന്നും മുന്‍ ഉത്തരവ്. നാഗരാജ് കേസില്‍ അനാവശ്യ നിബന്ധനകളാണ് സ്ഥാനക്കയറ്റ സംവരണത്തിനു മുന്നോട്ടുവെച്ചതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. 1992 ല്‍ ഇന്ദിരാ സാഹ്നി കേസില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ സ്ഥാനക്കയറ്റത്തിനും സംവരണം നല്‍കാന്‍ സുപ്രിം കോടതി ഒമ്പതംഗ ഭരണഘടനാ ബഞ്ച് ഉത്തവിട്ടിരുന്നു. എന്നാല്‍ സ്ഥാനക്കയറ്റത്തില്‍ സംവരണം പരിഗണിക്കുമ്പോള്‍ നിലവിലെ പ്രാതിനിത്യം കൂടി പരിഗണിക്കണമെന്നായിരുന്നു നാഗരാജ് കേസിലെ വിധി. ഈ തീരുമാനമാണ് ഇപ്പോള്‍ സുപ്രീം കോടതി കൂടുതല്‍ വ്യക്തവരുത്തുന്നത്.

 

സംവരണം ഔദാര്യമല്ല; കീഴാള ജനതയുടെ അവകാശമാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍