UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈനിക് സ്കൂളുകള്‍ പെൺകുട്ടികൾക്കായി തുറക്കുന്നു, 2021 ഓടെ 20% സീറ്റുകൾ നീക്കിവയ്ക്കും

പെൺകുട്ടികളെ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭിച്ചു കഴിഞ്ഞാൽ, പ്രവേശന പ്രക്രിയ ആരംഭിക്കുമെന്ന് എച്ച്ആർഡി മന്ത്രാലയം

ചരിത്രപരമായ മാറ്റത്തിനൊരുങ്ങി രാജ്യത്തെ സൈനിക് സ്കൂളുകൾ. ഇന്ത്യയിലെ എല്ലാ സൈനിക് ബോയ്സ് സ്കൂളുകളിലേക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ ഒരുങ്ങുകയാണ്. 2021 ഓടെ തീരുമാനം നടപ്പാക്കുമെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് പറയുന്നു. 2020 ഓടെ രാജ്യത്തെ സൈനിക് സ്കൂളുകളുടെ പ്രവർത്തന ശൈലിയിൽ കാതലായ മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് പെൺകുട്ടികൾക്കും അഡ്മിഷനുള്ള അവസരം ഒരുക്കുന്നത്. തൊട്ടടുത്ത അധ്യയന വർഷം മുതൽ തീരുമാനം നടപ്പാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

പെൺകുട്ടികളെ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭിച്ചു കഴിഞ്ഞാൽ, പ്രവേശന പ്രക്രിയ ആരംഭിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് (എച്ച്ആർഡി) മന്ത്രാലയം പ്രതികരിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബോയ്സ് സ്കൂളുകളിൽ പെൺകുട്ടികളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വികസിപ്പിക്കാൻ വിവിധ സംസ്ഥാന സർക്കാരുകളും സൈനിക് സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സൈനിക് സ്കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്ന പദ്ധതി പരിക്ഷണാടിസ്ഥാനത്തിൽ മിസോറാമിലെ ചിൻ‌ചിപിൽ കഴിഞ്ഞ വർഷം നടപ്പാക്കിയിരുന്നു. ഈ നീക്കം വിജയകരമായതോടെയാണ് രാജ്യത്തെ 28 സൈനിക് സ്കൂളുകളിലും തീരുമാനം നടപ്പിലാക്കാൻ സർക്കാർ ഇപ്പോൾ ഒരുങ്ങുന്നു. നിലവിൽ, സൈനിക് സ്കൂളുകൾ സ്കൂളുകളിലെടെ ജീവനക്കാരുടെ കുട്ടികളായ പെൺകുട്ടികളെ മാത്രമേ ഉൾപ്പെടുത്തു എന്നും റിപ്പോർട്ടുകൾ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍