UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് രാജ്‌നാഥ് സിങ്, ചര്‍ച്ചയിലുടെ സാധ്യമായില്ലെങ്കില്‍ എങ്ങനെ വേണമെന്ന് അറിയാം

ഇന്ത്യയുടേതല്ല, മറിച്ചു ലോകത്തിന്റെ തന്നെ സ്വർഗമാക്കി കശ്മീരിനെ മാറ്റുകയെന്നതാണു സർക്കാരിന്റെ ആവശ്യം

കശ്മീർ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ജമ്മു കശ്മീരിലെ കഠ്‍വയിലും സാമ്പയിലുമായി രണ്ടു പാലങ്ങൾ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കും, ചര്‍ച്ചയിലൂടെ സാധ്യമായില്ലെങ്കില്‍ എങ്ങനെ വേണമെന്ന് അറിയാം. അത് തടസ്സപ്പെടുത്താന്‍ ഭൂമിയിൽ ഒരു ശക്തിക്കും സാധിക്കില്ലെന്നും  രാജ്നാഥ് സിങ് വ്യക്തമാക്കി.

കശ്മീർ എന്റെ ഹൃദയത്തിലാണ്. ഇന്ത്യയുടേതല്ല, മറിച്ചു ലോകത്തിന്റെ തന്നെ സ്വർഗമാക്കി കശ്മീരിനെ മാറ്റുകയെന്നതാണു സർക്കാരിന്റെ ആവശ്യമെന്നും പ്രതിരോധ മന്ത്രി കഠ്‍വയിൽ പറഞ്ഞു. ആഭ്യന്തര മന്ത്രിയായിരിക്കെ കശ്മീരിലെ നേതാക്കളെ ചർച്ചയ്ക്കു വിളിച്ചിരുന്നു, ആ സമീപനം ഇപ്പോഴും തുടരും, കശ്മീരിന്റെ അതിവേഗത്തിലുള്ള വികസനവും സമൃദ്ധിയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതിർത്തി പ്രദേശത്തെ സൈനിക നീക്കമുൾപ്പെടെ സുഗമമാക്കാൻ ഇരു പാലങ്ങളും സഹായകമാകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം മോശം കാലാവസ്ഥയുൾപ്പെടെയുള്ള പ്രശ്നങ്ങളെ മറികടന്നു പാലം നിർമാണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേൽനോട്ടത്തിലാണ് കശ്മീരിലെ പദ്ധതികൾ പുരോഗമിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യ പാക് അതിർത്തിക്കു സമീപമുള്ള രണ്ടു പാലങ്ങളും സമ്പർക്ക് പദ്ധതിയിലുൾപ്പെടുത്തിയാണ് നിര്‍മിച്ചത്. ഉജ് നദിക്കു മുകളിൽ നിർമിച്ച ഒരു കിലോ മീറ്റർ നീളമുള്ള പാലം 50 കോടി ചെലവിലാണ് പൂർത്തിയാക്കിയത്. സന്ദർ നദിക്കു കുറകെ 41.7 കോടി ചെലവിട്ടു നിർമിച്ച പാലത്തിന്റെ നീളം 617 മീറ്ററാണ്. മൺസൂൺ കാലത്ത് പ്രദേശവാസികളുടെ സഞ്ചാരം എളുപ്പമാക്കുന്നതിനും പാലം ഉപകരിക്കുമെന്നു പ്രതിരോധ വക്താവ് പറഞ്ഞു.

സോന്‍ഭദ്ര കൂട്ടക്കൊല: രക്ഷപെടാന്‍ പൈപ്പിനുള്ളില്‍ കയറിയവരെ കുത്തി പുറത്തു ചാടിച്ച് വെടിവച്ചു, ആക്രമണം ഉണ്ടാകുമെന്ന് പോലീസിന് അറിയാമായിരുന്നു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍