UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമേഠിയില്‍ മുന്‍ സൈനികന്‍ അമാനുള്ളയെ തല്ലിക്കൊന്നു; യോഗി സര്‍ക്കാര്‍ കുറ്റകൃത്യങ്ങളെ മറച്ചുപിടിക്കുന്നതായി പ്രിയങ്ക ഗാന്ധി

വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മുന്‍ ആര്‍മി ഉദ്യോഗസ്ഥനെ ആജ്ഞാതര്‍ തല്ലിക്കൊന്നു. 64കാരനായ റിട്ട.ആര്‍മി ക്യാപ്റ്റന്‍ ആമാനുള്ളയാണ് കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റ അമാനുള്ള സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ യുപിയിലെ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ശനിയാഴ്ച രാത്രി അമേഠിയിലെ ഗോദിയാം കാ പൂര്‍വ ഗ്രാമത്തിലാണ് കൊല നടന്നത്. അമാനുള്ളയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഒരു സംഘം വടികളുമായെത്തി ഇവരെ ആക്രമിക്കുകയായിരുന്നു എന്നാണ് മകന്‍ പൊലീസിനോട് പറഞ്ഞത്. വീടിനോട് ചേര്‍ന്നുള്ള കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചവരെ തടയാന്‍ ശ്രമിച്ചപ്പോളാണ് ഇവര്‍ തങ്ങളെ ആക്രമിച്ചത് എന്നാണ് അമാനുള്ളയുടെ ഭാര്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ കയറി തല്ലുകയായിരുന്നു. അമാനുള്ളയുടെ കഴുത്ത് ഞെരിക്കാനും ശ്രമിച്ചിരുന്നു.

ALSO READ: ആദിവാസി കുട്ടികളുടെ കാര്യം വരുമ്പോള്‍ മാത്രം ‘പെട്ടെന്ന് തീര്‍ന്നു പോകുന്ന’ അലോട്ട്മെന്റുകള്‍; അര്‍ഹതയുണ്ടായിട്ടും ഇന്നും അധികാരികളുടെ വാതിലില്‍ മുട്ടേണ്ടി വരുന്ന ശ്രീക്കുട്ടിയും ഷീനയും സാക്ഷ്യം

അമാനുള്ളയുടെ മൃതദേഹം പോസ്്റ്റ് മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്. ഇതുവരെ പ്രതികളെ പിടിക്കാനായിട്ടില്ല. ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്‍ന്നതായും കുറ്റകൃത്യങ്ങള്‍ ഇത്രയധികം വര്‍ദ്ധിക്കുമ്പോളും ഇതെല്ലാം മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഹിന്ദിയിലാണ് പ്രിയങ്കയുടെ ട്വീറ്റ്. ഇത് എന്റെ നാടായ അമേഠിയില്‍ നടന്ന സംഭവമാണ്. ബിജെപി സര്‍ക്കാര്‍ ഇതിന് പരിഹാരം കാണുമോ. അതോ ഇതെല്ലാം മറച്ചുപിടിക്കുന്നത് തുടരുമോ – പ്രിയങ്ക ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍