UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ വയോധികനായ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ തല്ലികൊന്നു; പ്രതികരിക്കാതെ ജനങ്ങള്‍

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. മുന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു അബ്ദുള്‍ സമദ് ഖാന്‍.

ഉത്തര്‍ പ്രദേശിലെ അലഹാബാദില്‍ വയോധികനായ മുന്‍ പോലിസ് ഉദ്യോഗസ്ഥനെ റോഡില്‍ മര്‍ദിച്ച് കൊലപ്പെടുത്തി. 70കാരനായ അബ്ദുള്‍ സമദ് ഖാന്‍ എന്നയാളെയാണ് മുന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരിന്നു ദാരുണ സംഭവം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. മുന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു അബ്ദുള്‍ സമദ് ഖാന്‍.

സൈക്കിളില്‍ സഞ്ചരിക്കുന്ന 70 കാരനെ മുന്ന് യുവാക്കള്‍ അപ്രതീക്ഷിതമായി മര്‍ദിക്കുകയായിരുന്നു. തലയ്ക്കടക്കം വടിയുപയോഗിച്ച് ശക്തമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നിരവധി പേര്‍ മര്‍ദനം കാണുന്നുണ്ടെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറാവുന്നില്ലെന്നും വീഡിയോയില്‍ കാണാം. വാഹനത്തിലത്തിയ രണ്ടുപേര്‍  നോക്കി നില്‍ക്കുന്നുമുണ്ട്. പ്രദേശത്തെ പ്രധാന കുറ്റവാളികളിലൊരാളായ ജുനൈദ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് യൂസഫ് എന്ന് വ്യക്തിയാണ് അറസ്റ്റിലായത്.

അതേസമയം, കൊല്ലപ്പെട്ട അബ്ദുള്‍ സമദ് ഖാന്‍ സ്ഥലം സംബന്ധിച്ച വിഷയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ പറയുന്നു. അദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിരുന്ന സ്ഥലം സ്വന്തമാക്കാന്‍ നീക്കം നടന്നിരുന്നു. ഇതിനായി ഭീഷണിയടക്കം നേരിട്ടിരുന്നു. ഇതു ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.  സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അലഹാബാദ് പോലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍