UPDATES

വിപണി/സാമ്പത്തികം

വിരമിക്കുന്ന ദിവസം തന്നെ ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങളും; പലിശയിനത്തിലുണ്ടാകുന്ന നഷ്ടം ഒഴിവാക്കാൻ സർക്കാർ

ഇതുപ്രകാരം കേസുകളോ അച്ചടക്ക നടപടിയോ നേരിടുന്നവർ ഒഴികെയുള്ളർക്കു വിരമിക്കുന്ന ദിവസം തന്നെ പെൻഷനും കമ്യുട്ടേഷൻ ഉൾപ്പെടെ ആനുകൂല്യങ്ങളും അനുവദിച്ച് അക്കൗണ്ടന്റ് ജനറലിൽ നിന്ന് അനുമതി കിട്ടിയിട്ടുണ്ടെന്ന് മേലധികാരി ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി.

സർക്കാർ ജീവനക്കാർ വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ ഉടനടി സംവിധാനം ഒരുങ്ങുന്നു. ആനുകൂല്യങ്ങൾ അനുവദിക്കുന്ന നടപടികൾ മൂന്നായി വിഭജിക്കുകയും വിരമിക്കുന്ന ദിവസം തന്നെ ഇവ നൽകാൻ ഉദ്ദേശിക്കുന്നതുമാണ് പുതിയ പദ്ധതി. ആനുകൂല്യങ്ങൾ വൈകിക്കുന്നതിലൂടെ സർക്കാരിനു പലിശയിനത്തിലുണ്ടാകുന്ന നഷ്ടം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് റിപ്പോർട്ട്.

ജനുവരി ഒന്നിനും ജൂലായ് ഒന്നിനും ആ തീയതി മുതൽ 18-മാസത്തിനുളളിൽ വിരമിക്കുന്നവരുടെ പട്ടിക സ്പാർക്കിൽനിന്ന് ഓഫീസ് മേലധികാരിക്കും പ്രിസത്തിനും (പെൻഷനേഴ്സ് ഇൻഫർമേഷൻ സിസ്റ്റം) ഓരോവർഷവും നൽകണം. ഇതുപ്രകാരം കേസുകളോ അച്ചടക്ക നടപടിയോ നേരിടുന്നവർ ഒഴികെയുള്ളർക്കു വിരമിക്കുന്ന ദിവസം തന്നെ പെൻഷനും കമ്യുട്ടേഷൻ ഉൾപ്പെടെ ആനുകൂല്യങ്ങളും അനുവദിച്ച് അക്കൗണ്ടന്റ് ജനറലിൽ നിന്ന് അനുമതി കിട്ടിയിട്ടുണ്ടെന്ന് മേലധികാരി ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി. ഓരോ വർഷവും ജനുവരി 1 മുതലും ജൂലൈ 1 മുതലും, 18 മാസത്തിനകം വിരമിക്കുന്നവരുടെ പട്ടിക ഓഫിസ് മേലധികാരിക്കും പ്രിസം സോഫ്റ്റ്‌വെയറിലേക്കും നൽകും. പട്ടികയിലുള്ളവർ പെൻഷൻ‍ അപേക്ഷ സമയബന്ധിതമായി നൽകിയിട്ടുണ്ടെന്നും ഉറപ്പാക്കും.

ഇതിന് പുറമെ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ ശുപാർശ നൽകാൻ അധ്യയന വർ‍ഷം കഴിയാൻ കാത്തുനിൽക്കില്ല. വിരമിക്കൽ തീയതിക്ക് 6 മാസം മുൻപ് തന്നെ ഇവ സമർപ്പിച്ചിട്ടുണ്ടെന്ന് സ്ഥാപന അധികാരി ഉറപ്പാക്കും. എന്നാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ശമ്പള വർധന പ്രകാരമുള്ള കണക്കുകൾക്ക് കാത്തുനിൽക്കില്ല. പെൻഷൻ അപേക്ഷ നൽകുന്ന സമയത്തെ സേവന, വേതന വ്യവസ്ഥകൾ അനുസരിച്ചു പെൻഷൻ ആനുകൂല്യങ്ങൾ തിട്ടപ്പെടുത്തി മേലധികാരി സാങ്ഷനിങ് അതോറിറ്റിക്കോ അക്കൗണ്ടന്റ് ജനറലിനോ നൽകും. ജീവനക്കാരൻ വിരമിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അവസാന ശമ്പള സർട്ടിഫിക്കറ്റ് ട്രഷറി ഓഫിസർക്കു നൽകും. എന്നാൽ ജീവനക്കാരന്റെ ഓഫിസ് മാറ്റത്തിന്റെ സമയത്ത് ബാധ്യതയുണ്ടെങ്കിൽ അവസാന ശമ്പള സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തി ഉടൻ ഈടാക്കും.

ഓഫീസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, സ്റ്റോർ എന്നിവ കൈകാര്യം ചെയ്യുന്നവർ, പദ്ധതി നിർവഹണം, അച്ചടക്കനടപടി നേരിടുന്നവർ എന്നിവരുടേതല്ലാത്തവരുടെ ബാധ്യതരഹിത സർട്ടിഫിക്കറ്റ് മൂന്നുവർഷം മുൻപുള്ളത്‌ തിട്ടപ്പെടുത്തിന്ന രീതി ആയിക്കും സ്വീകരിക്കുക. ഇവരുടെ ബാധ്യതരഹിത സർട്ടിഫിക്കറ്റ് വിരമിച്ച് ആറുമാസത്തിനകം ഓഫീസ് മേലധികാരി നൽകണം. അതിനുശേഷം ബാധ്യത കണ്ടെത്തിയാൽ ഓഫീസ് മേധാവിയിൽ നിന്നീടാക്കുമെന്നും പുതിയ നിർദേശം ചൂണ്ടിക്കാട്ടുന്നു.

രക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് എത്തിയത് ബക്കറ്റുമായി; ‘കേരളത്തിന്റെ സ്വന്തം സൈനികര്‍’ ആയിരങ്ങളെ രക്ഷിച്ച വീരകഥ മുഖ്യമന്ത്രി ജനീവ പ്രസംഗത്തില്‍ കൂടി പറഞ്ഞപ്പോഴാണിത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍