UPDATES

സർക്കാർ നിർദേശം തള്ളി, വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടി തന്നെയെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി

സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിൽ എല്ലാം പരസ്യം നൽകിയാണ് ബാങ്കേഴ്സ് സമിതി ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രളയത്തിന്റെയും കർഷക ആത്മഹത്യയുടെ പശ്ചാത്തലത്തിൽ മൊറട്ടോറിയം ഉൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിച്ച് ജപ്തി തടയാനുള്ള സർക്കാർ നിലപാട് തള്ളി സംസ്ഥാന തല ബാങ്കേഴ്സ് സമിതി. വായ്പാ തിരിച്ചടവ് വൈകിയാൽ ജപ്തി നടപടികള്‍ സ്വീകരിക്കുമെന്ന്  ബാങ്കേഴ്സ് സമിതി അറിയിക്കുന്നു.  സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിൽ  പരസ്യം നൽകിയാണ് ബാങ്കേഴ്സ് സമിതി ഇക്കാര്യം വ്യക്തമാക്കുന്നത്.

സംസ്ഥാനം മൊറട്ടോറിയം നീട്ടിയ നടപടി അംഗീകരിക്കേണ്ടതില്ലെന്ന റിസർവ്ബാങ്ക് നിലപാട് അറിയിച്ചതിനെ തുടർന്നാണ് തീരുമാനമെന്നും പരസ്യം വ്യക്തമാക്കുന്നു. വായ്പകൾ തിരിച്ച് പിടിക്കേണ്ടത് ബാങ്കുളുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. ഇതിനായി നിയമാനുസൃതമായ നടപടികൾ മാത്രമാണ് സ്വീകരിക്കുന്നത്. സർഫാസി നിയമമാണ് എല്ലാത്തിനും കാരണമെന്ന് പറയുന്ന നിലപാട് പൂർണമായും ശരിയല്ല. സർഫാസി നിയമം വരുന്നതിന് മുൻപ് തന്നെ വായ്പ തിരിച്ച് പിടിക്കാൻ നടപടികൾ സ്വീകരിക്കാന്‍ ബാങ്കുകൾക്ക് അധികാരമുണ്ടായിരുന്നെന്നും പരസ്യം വ്യക്തമാക്കുന്നു.

കാർഷിക വായ്പകൾ ഉൾ‌പെടെയുള്ളവയിൻ മേൽ ജപ്തി നടപടികൾ ഉടൻ ഉണ്ടാവില്ലെന്ന് കൃഷിമന്ത്രി ഉൾപ്പെടെ നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ് ബാങ്കേഴ്സ് സമിതിയുടെ നിലപാട്. കർഷകരുടെ എല്ലാ വായ്പകൾക്കുമുള്ള മൊറട്ടോറിയം സംബന്ധിച്ച് ആശങ്കവേണ്ടെന്നായിരുന്നു മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചത്. റിസർവ് ബാങ്ക് ഗവർണറെക്കണ്ട് കേരളത്തിലെ സ്ഥിതി ബോധ്യപ്പെടുത്തും. മനുഷ്യത്വരഹിതമായി ബാങ്കുകൾ പ്രവർത്തിച്ചാൽ കർശനമായി ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. മൊറട്ടോറിയം ഉൾപ്പെടെ വിഷയങ്ങൾ ചര്‍ച്ചചെയ്യാൻ മറ്റന്നാൾ മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിച്ചിരുന്നു. ഇതിന് മുൻപാണ് ബാങ്കേഴ്സ് സമിതി നിലപാട് വ്യക്തമാക്കി രംഗത്തെത്തുന്നത്.

വായ്പകൾക്ക് ജൂലായ് 31 വരെ മൊറട്ടോറിയം നിലവിലുണ്ട്. അത് ഡിസംബർ 31 വരെ നീട്ടാനായിരുന്നു മന്ത്രിസഭാ തീരുമാനം. ഇത് നടപ്പാക്കാനായാണ് 25-ലെ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിൽ പ്രധാന അജൻഡയായി ഇക്കാര്യം ഉൾപ്പെടുത്തും. യോഗത്തിൽ തീരുമാനമെടുക്കുന്നതോടെ മൊറട്ടോറിയം നടപ്പാക്കുന്നതിൽ തടസ്സമില്ല. ജപ്തി നടത്തുന്നതടക്കം സർക്കാരിന്റെ തീരുമാനത്തിനു വിരുദ്ധമായി കർഷകരെ ബുദ്ധിമുട്ടിക്കാൻ ബാങ്കുകളെ അനുവദിക്കില്ലെന്നുമായിരുന്നു സർക്കാർ നിലപാട്.

“പൊന്നാടയും സല്യൂട്ടും ഒന്നും വേണ്ടാ, ജനിച്ച മണ്ണില്‍ മരണഭയമില്ലാതെ കിടന്നുറങ്ങിയാല്‍ മതി”; ഈ നന്ദികേടിന് കേരളം മറുപടി പറഞ്ഞേ പറ്റൂ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍