UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാളയാറില്‍ വാഹനാപകടം: മാരുതി വാന്‍ ലോറിയിലിടിച്ച് അഞ്ചുപേര്‍ മരിച്ചു, ഏഴുപേർക്ക് പരിക്ക്

അമിതവേഗമാണ് അപകടകാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഒമ്‌നി വാന്‍ ഇടിച്ച് വാളയാറില്‍ അപകടം. സംഭവത്തിൽ മൂന്ന് കുട്ടികളും, ഒരു സ്ത്രീയും ഡ്രൈവറും ഉൾപ്പെടെ അഞ്ചുപേര്‍ മരിച്ചു. വഴിയാണ് അപകടമുണ്ടായത്. വാളയാറിനടുത്ത് 14-ാം മൈലില്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്.

അമിതവേഗമാണ് അപകടകാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വാനിൽ 11 പേരുണ്ടായിരുന്നു. പരിക്കേറ്റ നാല് പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

കോയമ്പത്തൂര്‍ സ്വദേശികളാണ് കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. പാലക്കാടുനിന്നും കോയമ്പത്തൂരിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിക്കുകയായിരുന്നു. വാഹനത്തില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നെന്നാണ് റിപ്പോർട്ട്.

Also Read: പട്ടേലിന്റെ വാക്ക് കേട്ടില്ല; കശ്മീരിന്റെ മൂന്നിലൊന്ന് നെഹ്റു നഷ്ടമാക്കി: അമിത് ഷാ ലോക്സഭയിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍