UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈദ്യുതി ബിൽ 23 കോടി രൂപ! സംസ്ഥാനത്തെ മുഴുവന്‍ തുകയാണോ എന്നു ഉപഭോക്താവ്

ഉത്തർ പ്രദേശിന്റെ മൊത്തം ബില്ല് തുകയാണ് തന്നിൽ നിന്നം ഈടാക്കാൻ ശ്രമിക്കുന്നതെന്നാണ് ഇയാളുടെ പ്രതിരണം

ഉത്തർ പ്രദേശിലെ കൂടുംബസ്ഥന് ലഭിച്ചത് 23 കോടി രൂപയുടെ വൈദ്യുത ബിൽ. കനൗജിലെ തന്റെ വീട്ടിലെ 178 യൂനിറ്റ് വൈദ്യുതി ഉപഭോഗത്തിനാണ് അബ്ദുൾ ബാസിത്ത് എന്നായാൾക്ക് കുടിശ്ശിക ഉൾപ്പെടെ 23,67,71,524 രൂപയുടെ ബില്ല് ലഭിച്ചത്.

ബിൽ തുക കണ്ട് ഞെട്ടിത്തരിച്ചിരിപ്പാണ് അബ്ദൾ ബാസിത്ത്. ഉത്തർ പ്രദേശിന്റെ മൊത്തം ബില്ല് തുകയാണ് തന്നിൽ നിന്നം ഈടാക്കാൻ ശ്രമിക്കുന്നതെന്നാണ് ഇയാളുടെ പ്രതികരണം. തന്റെ ജീവിതകാലം മുഴുവൻ പണിയെടുത്താലും ബിൽത്തുക മുഴുവൻ അടച്ച് തീർക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും ദേശീയ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

എന്നാൽ ബിൽ പുനപ്പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രം തുക ഒടുക്കിയാൽ മതിയാകുമെന്ന് നിലപാടാണ് ഇലക്ട്രിസിറ്റി ബോർഡിന്റെത്. വൈദ്യുതി ഉപഭോഗത്തിന്റെ റീഡിങ്ങ് കണക്കാക്കുമ്പോൾ ചില മീറ്ററുകളിൽ സംഭവിക്കുന്ന പിശകായിരിക്കാം കാരണമെന്നാണ് ഇതിന് നൽകുന്ന വിശദീകരണം. രണ്ടാമത് റീഡിങ്ങ് രേഖപ്പെടുത്തുമ്പോൾ മാറ്റം ഉണ്ടാകാൻ ഇടയുണ്ടെന്നും അധികൃതർ പറയുന്നു. ബില്ല് അടയ്ക്കേണ്ടതുണ്ടോ എന്ന് ഉപഭോക്താവ് ചോദിച്ചെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷബാബ് അഹമ്മദ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍