UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാമൂഴം; എ എ അസീസ് വീണ്ടും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനമാണ് എ എ അസീസിനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. 

റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായ മൂന്നാം തവണയും എഎ അസീസ്  തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനമാണ് എ എ അസീസിനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. നിലവിൽ യു ടി യു സി ദേശീയ പ്രസിഡന്റായ അദ്ദേഹം  2012 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി പാർട്ടി നേതൃത്വ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
2015ൽ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിലും എ എ അസീസ് തുടരുകയായിരുന്നു.   കശുവണ്ടി തൊഴിലാളി യൂണിയൻ, കേരള വാട്ടർ വർക്സ് എംപ്ലോയീസ് യൂണിയൻ തുടങ്ങി 30 ഓളം യൂണിയനുകളുടെ ഭാരവാഹിയാണ്. ആർ എസ് പി സംസ്ഥാന സെക്രട്ടറിയാവുന്നതിന് മുൻപ് പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം. യുടിയുസി സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
2001ലും 2006ലും പിന്നീട് 2011 ലും ഇരവിപുരം മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി തിര‍ഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ തന്നെ  2016 ലെ തിരഞ്ഞെടുപ്പിലും മൽസര രംഗത്തിറങ്ങിയെങ്കിലും പരാജയപ്പെടുകയ്യായരുന്നു.

അതേസമയം നിലവിലെ രാഷ്ടീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിനെ ദുര്‍ബലരാക്കി ബിജെപിക്ക് വളരാന്‍ സിപിഎം വളമിട്ടുകൊടുക്കുകയാണെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനം വിലയിരുത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍