UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിലക്ക് ലംഘിച്ച് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി

എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കളോ സംഘടന നേതാക്കളോ ദേശീയ പതാക ഉയര്‍ത്തരുതെന്നായിരുന്നു കളക്ടറുടെ നിര്‍ദേശം

ജില്ല ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി. പാലക്കാട് കര്‍ണകിയമ്മന്‍ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്നും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ വിലക്കി കൊണ്ട് ജില്ല കളക്ടര്‍ ഇന്നലെ രാത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതു മറി കടന്നാണ് ആര്‍എസ്എസ് തലവന്‍ പതാക ഉയര്‍ത്തിയത്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കന്മാര്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നായിരുന്നു കളക്ടര്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ജനപ്രതിനിധികള്‍ക്കോ അധ്യാപകര്‍ക്കോ പതാക ഉയര്‍ത്താമെന്നും കലക്ടര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് സ്‌കൂള്‍ അധികൃതര്‍ക്കും ആര്‍എസ്എസ് നേതൃത്വത്തിനും കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്.

പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായാണ് ആര്‍എസ്എസ് തലവന്‍  ദേശീയ പതാക ഉയര്‍ത്തിയത്. ആര്‍എസ്എസ് അനുഭാവികളാണ് സ്‌കൂള്‍ മാനേജ്‌മെന്റ. ഫ്ലാഗ്  കോഡ് അനുസരിച്ച് സ്വാതന്ത്രദിനത്തില്‍ ദേശീയ പതാക ആര്‍ക്കും കളക്ടറുടെ നിര്‍ദേശത്തെ എതിര്‍ത്തുകൊണ്ട് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍