UPDATES

സംവരണത്തെ വിടാതെ ആര്‍എസ്എസ്, തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത്

ആർ‌എസ്‌എസ്, ബിജെപി, പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ എന്നിവ മൂന്ന് വ്യത്യസ്ത സ്ഥാപനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംവരണത്തെക്കുറിച്ച് തുറന്ന ചർച്ച വേണമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്.  ഒരു ഇടവേളയ്ക്ക് ശേഷമാണ് സംവരണവുമായി ബന്ധപ്പെട്ട്  ആർഎസ്എസ് നേതാവ് പ്രസ്താവനയുമായി രംഗത്തെത്തുന്നത്. സംവരണം ഈ രീതിയിൽ തുടരുന്നത് ശരിയല്ലെന്ന് നേരത്തെ മോഹൻ ഭാഗവത് നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

സംവരണത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ച വേണമെന്നാണ് മോഹൻ ഭാഗവത് ആവശ്യപ്പെട്ടത്. സംവരണത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് തുറന്ന ചർച്ച വേണമെന്ന ് അദ്ദേഹം ആവശ്യപ്പെട്ടത്.

. ആർ‌എസ്‌എസ് നിയന്ത്രണത്തിലുള്ള   സംഘടനയായ ശിക്ഷ സംസ്‌കൃത ഉത്തൻ നയാസ് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ (ഇഗ്നോ) സംഘടിപ്പിച്ച ഗ്യാനോത്സവിന്റെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവരണം സംബന്ധിച്ച വിഷയം വലിയ ചർച്ചകൾക്ക് വിധേയമാകേണ്ടിയിരിക്കുന്നു. സംവരണത്തെ അനുകൂലിക്കുന്നവർ അതിനെ എതിർക്കുന്നവരുടെ നിലപാട്  കണക്കിലെടുത്ത് സംസാരിക്കണമെന്നും അതുപോലെ തന്നെ അതിനെ എതിർക്കുന്നവർ തിരിച്ചും ചെയ്യണം. ചർച്ച ഓരോ തവണയും ശക്തമായ നടപടികള്‍ക്കും പ്രതികരണങ്ങൾക്കും കാരണമാകണം എന്നാൽ ഈ സമീപനത്തെക്കുറിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ ഐക്യം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ സംവരണ സംവിധാനം പുനരവലേകനം ചെയ്യണമെന്നായിരുന്നു മോഹൻ ഭാഗവതിന്റെയും ആർഎസ്എസിന്റെയും നിലപാട്. ഇതിനായി വാദിച്ച അദ്ദേഹത്തിനെതിരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികൾ ഉൾപ്പെടെ രൂക്ഷ വിമർശനവും ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംവരണ സംബന്ധിച്ച വിഷയത്തിൽ പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചകളാവാമെന്ന പ്രതികരണം ഉയരുന്നത്.

നേരത്തെ സംവരണം പുനരാലോചിക്കണമെന്ന നിലപാട്  മോഹൻ ഭാഗവത്പ രസ്യപ്പെടുത്തിയതിനെ തുടർന്ന് വലിയ വിവാദമായിരുന്നു. പിന്നീട് സംവരണത്തിന് എതിരല്ല തങ്ങളെന്ന് ബിജെപിയ്ക്കും ആർഎസ്എസ്സിനും വിശദീകരിക്കേണ്ടിയും വന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ വിഷയം ആർഎസ്എസ്സും ബിജെപിയും ചർച്ചയാക്കിയിരുന്നില്ല.   സംവരണത്തെക്കുറിച്ചുള്ള നിലപാട് ഇത്തവണത്തെ പ്രസംഗത്തിൽ പറയാതെ അതിനെ ചർച്ചയാക്കാനുള്ള നീക്കമാണ് ആർഎസ്എസ് നേതൃത്വം നടത്തുന്നത്.

അതേസമയം, ആർ‌എസ്‌എസ്, ബിജെപി, പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ എന്നിവ മൂന്ന് വ്യത്യസ്ത സ്ഥാപനങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒന്നിന്റെ പ്രവർത്തനങ്ങള്‍ക്കും നിലപാടുകള്‍ക്കും മറ്റൊന്നിന്റെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളിൽ സംഘടനയുടെ സ്വാധീനത്തെക്കുറിച്ചും ആർഎസ് എസ് മേധാവി പ്രതികരിച്ചു. “ബിജെപിയിലും ഈ സർക്കാരിലും സംഘനടയുടെ പ്രവർത്തകർ ഉള്ളതിനാൽ അവർ ആർ‌എസ്‌എസിനെ ശ്രദ്ധിക്കും, പക്ഷേ അവർ തങ്ങളുടെ നിലപാടുകളോട് എപ്പോഴും യോജിക്കുണമെന്നത് നിർബന്ധമല്ല. അവർക്കും വിയോജിക്കാം.” എന്നായിരുന്നു പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍