UPDATES

സംഘടനാ രീതിയില്‍ ആര്‍എസ്എസിനെ അനുകരിച്ച് കോണ്‍ഗ്രസ്, ബഹുജന സമ്പര്‍ക്കത്തിന് ഇനി പ്രേരക്മാര്‍

കോൺഗ്രസിനോടുള്ള പ്രതിബദ്ധതയ്ക്ക് പുറമെ ഇനങ്ങളെ മനസിലാക്കാനും ബഹുമാനിക്കാനും കഴിവുള്ളവരായിരിക്കണം പ്രേരക്മാർ,

തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാർട്ടിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംഘടനാ സംവിധാനത്തിലും ജന സമ്പർക്കത്തിലും കാതലായ മാറ്റം വരുത്താന്‍ ഒരുങ്ങി കോൺഗ്രസ്. ആർഎസ്എസ് സംഘടനാ രീതിയുൾപ്പെടെ പരീക്ഷിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ആർഎസ് എസ് വളണ്ടിയർ മാതൃകയിൽ മുഴുവൻ സമയ പ്രവര്‍ത്തകരെ സംഘടിപ്പിക്കുകയാണ് ആദ്യ രീതി. ഇതിന്റെ ഭാഗമായി ബഹുജന സമ്പര്‍ക്കത്തിന് ഇനി പ്രേരക് മാര്‍ എന്നൊരു വിഭാഗത്തെയും സംഘിടിപ്പിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ട് പറയുന്നു. സെപ്റ്റംബർ 3 ന്  കോൺഗ്രസ്  ഡൽഹിയിൽ സംഘടിപ്പിച്ച ഏകദിന ശില്പശാലയിലാണ്  നിർദേശം ഉയർന്ന് വന്നത്. എല്ലാ തലങ്ങളിലുമുള്ള പാർട്ടി പ്രവർത്തകരുടെ പങ്കാളിത്തം സംഘടനയിൽ അത്യാവശ്യമാണെന്നും ശില്പശാല വിലയിരുത്തുന്നു.

തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആർ‌എസ്‌എസ് മാതൃകയിലുള്ള ബഹുജന സമ്പർക്കം പിന്തുടരാൻ മുൻ അസം മുഖ്യമന്ത്രി തരുൺ ഗോഗോയ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയായിരുന്നു  നിർദേശം മുന്നോട്ട് വച്ചത്. ഇതിന് മുന്ന് മാസത്തിന് ശേഷമാണ് ഇക്കാര്യം സജീവ പരിഗണനയിൽ വരുന്നത്. അസമിൽ നിന്നുള്ള ഗൗരവ് ഗോഗോയാണ് ഇത്തവണ നിർദേശം മുന്നോട്ട് വച്ചത്. മറ്റ് അംഗങ്ങളും ഇതിനെ പിന്താങ്ങുകയായിരുന്നു.

കോൺഗ്രസിനോടുള്ള പ്രതിബദ്ധതയ്ക്ക് പുറമെ ഇനങ്ങളെ മനസിലാക്കാനും ബഹുമാനിക്കാനും കഴിവുള്ളവരായിരിക്കണം പ്രേരക്മാർ, ഇതിന് വേണ്ട സംഘടനാ അനുഭവം ഇവർക്ക് ഉണ്ടായിരിക്കണമെന്ന് കുറിപ്പിൽ പറയുന്നു. ആശയത്തോട് ആഴത്തിലുള്ള വിശ്വാസവും പ്രതിബദ്ധതയും ഉണ്ടായിരിക്കണം, സംഘടനാ പ്രവര്‍ത്തനത്തിന് സമയവും ഊർജ്ജവും നൽകാൻ തയ്യാറായിരിക്കണം, ഇനങ്ങളുടെ വിശ്വാസവും ആദരവും നേടിയെടുക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം, ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നിന്നും മുക്താരായവരും ജനങ്ങളോട് ആദരവുള്ളവരുമായിരിക്കണമെന്നും ശിൽപശാലയുടെ ശുപാർശ പറയുന്നു. ഇതിനായി ഓരോ പ്രേരകിനും 5-7 ദിവസത്തെ പരിശീലനം നൽകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഒരു സംസ്ഥാനത്ത് 4-5 ജില്ലകൾ ഉൾപ്പെടുന്ന ഓരോ ഡിവിഷനിലും മൂന്ന് പ്രേരക് മാരായിരിക്കും ഉണ്ടാകുക. പരിശീലനം ലഭിച്ചുകഴിഞ്ഞാൽ, നിലവിലെ ദേശീയ, സംസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി എല്ലാ ജില്ലാ പാർട്ടി ഓഫീസുകളിലും പ്രതിമാസ സംഘാഥ സംവദ് (ഓർഗനൈസേഷണൽ ചർച്ചകള്‍) സംഘടിപ്പിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍