UPDATES

വിപണി/സാമ്പത്തികം

രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു; ഡോളറിനെതിരെ 71 ലേക്ക്

ഈ വര്‍ഷം ഇതുവരെ 9.96 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്.

ആഗോള വിപണിയില്‍ രൂപ നേരിട്ടുകൊണ്ടിരിക്കുന്ന ഇടിവ് തുടരുന്നു. രൂപയുടെ ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 71 ലെത്തി. ഇന്നലെ ഡോളറിനെതിരെ 70.74 ല്‍ വ്യാപാരം അവസാനിപ്പിച്ച ഇന്ന് 71 രൂപയായി ഉയര്‍ന്നായിരുന്നു വ്യാപാരം ആരംഭിച്ചത്.

ഈ വര്‍ഷം ഇതുവരെ 9.96 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. രാവിലെ 9.8ന് 70.96 നിലവാരത്തിലാണ് രൂപയുടെ വ്യാപാരം നടന്നത്. കഴിഞ്ഞ പാദത്തിലെ ജിഡിപി നിരക്കുകള്‍ സര്‍ക്കാര്‍ ഇന്ന് പുറത്തുവിടാനിരിക്കെയാണ് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നതും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതുമാണ് രാജ്യത്തെ കറന്‍സിക്ക് വീണ്ടും തിരിച്ചടിയായത്. രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തെ ഇറക്കുമതിചെലവ് വര്‍ധിക്കാന്‍ ഇടയാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍