UPDATES

വിപണി/സാമ്പത്തികം

രൂപയുടെ വിലയിടിവ്; കാരണം ആഭ്യന്തര പ്രശ്‌നങ്ങളല്ല, ആഗോള പ്രതിഭാസമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ബുധനാഴ്ചത്തെ കണക്കുകള്‍ പ്രകാരം ആഗോളവിപണിയില്‍ രൂപയുടെ മുല്യം 17 പോയിന്റ് ഇടിഞ്ഞ് 71.75 ല്‍ എത്തിയിരുന്നു.

അഗോള തലത്തില്‍ രൂപപ്പെട്ടിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമാണ് രൂപയുടെ മുല്യം ഇടിയുന്നത് പിന്നിലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലി. ആഭ്യന്തര പ്രശ്‌നങ്ങളല്ല ഇതിന് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചില പ്രത്യേക കാരണങ്ങളാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡോളറിന്റെ വില വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതാണ് രൂപയെയും ബാധിച്ചത്. എന്നാല്‍ കഴിഞ്ഞ നാല് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആഗോള കറന്‍സി നിലവാരത്തെ പരിഗണിക്കുമ്പോള്‍ വിപണയില്‍ രൂപയുടെ പ്രകടനം മോശമല്ലന്നും അദ്ദേഹം അവകാശപ്പെടുന്നു.

ബുധനാഴ്ചത്തെ കണക്കുകള്‍ പ്രകാരം ആഗോളവിപണിയില്‍ രൂപയുടെ മുല്യം 17 പോയിന്റ് ഇടിഞ്ഞ് 71.75 ല്‍ എത്തിയിരുന്നു. തുടര്‍ച്ചയായി അഞ്ചാം ദിനവും ഇടിവ് തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

രൂപയുടെ നിലവിലെ അവസ്ഥ തുടരുകയോ ശക്തി പ്രാപിക്കുകയോ ചെയ്യമെന്നാണ് വിലയിരുത്തന്നതെന്ന് അവകാശപ്പെട്ട ധനമന്ത്രി, റിസര്‍വ് ബാങ്ക് കൈക്കൊള്ളുന്ന നടപടികളെ ന്യായീകരിച്ചും രംഗത്തെത്തി. രൂപയുടെ ഇടിവ് തടയാന്‍ റിസര്‍വ് ബാങ്ക് മികച്ച നടപടികള്‍ തന്നെയാണ് സ്വീകരിച്ചു വരുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ തൃപതികരമാണ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പത്ത് വ്യവസ്ഥക്ക് നിലവിലെ പ്രശന്ങ്ങള്‍ കോട്ടമുണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍