UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റഷ്യൻ പരമോന്നത സിവിലിയൻ പുരസ്കാരം നരേന്ദ്ര മോദിക്ക്

ഇന്ത്യ റഷ്യ ബന്ധം മെച്ചപ്പെടുത്താൻ നടത്തിയ പ്രവർത്തനങ്ങളാണ് മോദിയെ പുരസ്കാരത്തിന് അർഹനാക്കിയത്.

ഷ്യൻ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ആൻഡ്രു പുരസ്കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഇന്ത്യ റഷ്യ ബന്ധം മെച്ചപ്പെടുത്താൻ നടത്തിയ പ്രവർത്തനങ്ങളാണ് മോദിയെ പുരസ്കാരത്തിന് അർഹനാക്കിയത്. പുരസ്കാരം മോദിക്ക് നൽകാൻ തീരുമാനിച്ച വിവരം ഇന്ത്യയിലെ റഷ്യൻ എംബസിയാണ് പുറത്ത് വിട്ടത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലായിരുന്നു പ്രഖ്യാപനം.

ഓർഡർ ഓഫ് സെന്റ് ആൻഡ്രു പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് നരേന്ദ്രമോദി. റഷ്യയുടെ യശ്ശസ് ഉയർത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരത്തിന് പരിഗണിക്കന്നത്. രാഷ്ട്രീയം, കല സാംസ്കാരികം, രംഗത്തെ പ്രവർത്തനങ്ങൾക്കാണ് റഷ്യ ഓർഡർ ഓഫ് സെന്റ് ആൻഡ്രു പുരസ്കാരത്തിന് പരിഗണിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, അസർ ബൈജാൻ പ്രസിഡന്റ് ഹൈദര്‍ അലിയേവ് എന്നീ രാഷ്ട്രനേതാക്കൾക്കും മുൻപ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍