UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: ശ്രീധരൻപിള്ളയ്ക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ എജി കെകെ വേണുഗോപാല്‍ ഹാജരാകില്ല

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കോടതിയലക്ഷ്യക്കേസുകളില്‍ നിന്നും അറ്റോര്‍ണി ജനറല്‍ പിന്‍മാറി. സംസ്ഥാന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ളക്കെതിരെയുള്ള കേസുകളില്‍ നിന്നാണ് എ ജി കെകെ വേണുഗോപാലിന്റെ പിന്‍മാറ്റം. ശബരിമല കേസുകളില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജറായിരുന്ന കെകെ വേണുഗോപാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റത്തിന് തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. പിന്‍മാറ്റം സംബന്ധിച്ച് വിഷത്തില്‍ തീരുമാനം എടുക്കാന്‍ സോളിസിറ്റര്‍ ജനറലിനെ ചുമതലപ്പെടുത്തി.

പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് പുറമെ പത്തനം തിട്ടയിലെ ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, പന്തളം രാജകുടുംബാംഗം രാജരാജ വര്‍മ, ശബരിമല തന്ത്രി കണ്ഠരര് രാജീവര്, ചലച്ചിത്ര താരം കൊല്ലം തുളസി എന്നിവര്‍ക്കെതിരെയാണ് സുപ്രീം കോടതിക്കു മുന്നിലെത്തിയ കോടതിയലക്ഷ്യ ഹര്‍ജി.

ശ്രീധരന്‍ പിള്ള ബുദ്ധിമാനായ ‘ക്രിമിനല്‍’ അഭിഭാഷകനാണോ? പൊളിഞ്ഞ ബലിദാനി കഥയും ഹര്‍ത്താല്‍ എന്ന ദുരാചാരവും

‘സ്ത്രീയോ ഏതെങ്കിലും ജാതിക്കാരനോ കടന്നുവന്നാൽ ഇല്ലാതാകുന്നതല്ല ദൈവീകശക്തി’; ശബരിമല സ്ത്രീ പ്രവേശന വിധിയെ പിന്തുണച്ച് എംടി വാസുദേവൻ നായർ

നുണകളിലൂടെ അവര്‍ കേരളത്തില്‍ വേരുപിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ ഫോട്ടോ ഷൂട്ടുകള്‍; കരുതിയിരിക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍