UPDATES

ശബരിമല LIVE: തൃപ്തി ദേശായി രാത്രിയോടെ മടങ്ങും

തൃപ്തി ദേശായിക്ക് പുറമെ അഞ്ച് പേരാണ് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തില്‍ എത്തിയത്.

തൃപ്തി ദേശായി രാത്രിയോടെ മടങ്ങുമെന്ന് ഉറപ്പായി. പൊലീസുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തൃപ്തിയുടെ ഈ തീരുമാനം വന്നത്. വിമാനത്താവളത്തിൽ ഇങ്ങനെ തുടരാനാകില്ലെന്ന് സിഐഎസ്എഫ് തൃപ്തി ദേശായിയെ അറിയിച്ചിരുന്നു. പുറത്തിറക്കാൻ സാധിക്കില്ലെന്ന് പൊലീസും തൃപ്തിയെ അറിയിച്ചു. ഇതോടെ മടങ്ങിപ്പോകാനുള്ള സന്നദ്ധത അവർ പ്രകടിപ്പിക്കുകയായിരുന്നു.


തൃപ്തി ദേശായിയും സംഘവും സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതായി യുവമോർച്ച പോലീസിൽ പരാതി നൽകി. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ. കെപി പ്രകാശ് ബാബുവാണ് നെടുമ്പാശേരി പോലീസിൽ പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമം 295 A, 163 A വകുപ്പുകൾ പ്രകാരമാണ് പരാതി.

ഇവർ ശബരിമലയിലെ ആചാരത്തിന്റെ ഭാഗമായ യാതൊന്നും പാലിക്കാതെയാണ് ദർശനത്തിന് എത്തിയിരിക്കുന്നതെന്ന് പ്രകാശ് ബാബു പരാതിയിൽ പറഞ്ഞു. ഹിന്ദു മതാചാരങ്ങളെയും മതവിശ്വാസത്തെയും വെല്ലുവിളിക്കണമെന്ന് മുൻകൂട്ടി ഗൂഢാലോചന നടത്തിയാണ് തൃപ്തിയും സംഘവും നെടുമ്പാശ്ശേരിയിൽ എത്തിയിരിക്കുന്നതെന്നും പരാതി പറയുന്നു.


സന്നിധാനത്ത് പോലീസ് നിയന്ത്രണങ്ങള്‍ നീക്കി. ഹോട്ടലുകളും കൗണ്ടറുകളും അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന ഡിജിപി. പ്രസാദ വിതരണ കൗണ്ടറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും


ദേവസ്വം ബോര്‍ഡ് സാവകാശഹര്‍ജി നല്‍കും. സെപ്തംബര്‍28ലെ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നടപ്പാക്കുന്നതില്‍ സാവകാശമാവശ്യപ്പെടും. ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നാളെ പറ്റിയാല്‍ നാളെ തന്നെ ഹര്‍ജി ഫയല്‍ ചെയ്യും, അല്ലെങ്കില്‍ തിങ്കളാഴ്ച ഫയല്‍ ചെയ്യുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.


ശബരിമല നട മണ്ഡലപൂജയ്ക്കായി തുറന്നു. അയ്യപ്പന്മാരെ പമ്പയിൽ നിന്നും കുറച്ചു സമയങ്ങൾക്കു മുമ്പാണ് കടത്തിവിട്ടു തുടങ്ങിയത്. മുന്നനുഭവങ്ങളെപ്രതി അക്രമകാരികളെ ഭയന്ന് കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുള്ളതിനാൽ ഇതുവരെ അയ്യപ്പന്മാരെ മലയിലേക്ക് കടത്തിവിട്ടിരുന്നില്ല.


മടങ്ങുന്ന കാര്യം ആറ് മണിക്ക് ശേഷം തീരുമാനിക്കുമെന്ന് തൃപ്തിദേശായി. പോയാല്‍ തന്നെയും അടുത്ത മണ്ഡലകാലത്ത് മടങ്ങിയെത്തുമെന്നും അടുത്ത തവണ കൂടുതല്‍ തയ്യാറെടുപ്പുകളോടെ വരാന്‍ പോലീസ് നിര്‍ദ്ദേശിച്ചതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാന്‍ തനിക്ക് താൽപര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. തൃപ്തിയും സംഘവും 12 മണിക്കൂറായി വിമാനത്താവളത്തില്‍ തങ്ങുകയാണ്.


തൃപ്തിക്ക് നിയമസഹായം നല്‍കാന്‍ തയ്യാറെന്ന് മൂന്ന് അഭിഭാഷകര്‍. ഹൈക്കോടതിയിലെ മൂന്ന് വനിതാ അഭിഭാഷകരാണ് തയ്യാറായി വന്നത്.  കെ. വി ഭദ്രകുമാരി, കെ നന്ദിനി, പിവി വിജയമ്മ എന്നിവരാണ് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചേക്കും. ശബരിമല ദര്‍ശനത്തിന പോലീസ് സുരക്ഷയ്ക്കായി തൃപ്തി നിയമോപദേശം തേടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാവാതെ തൃപ്തി കുടങ്ങിയിട്ട് 11 മണിക്കൂറുകള്‍ പിന്നിടുന്നു. പുറത്തെത്തിക്കാനാവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്.


നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അതിക്രമിച്ചു കയറി തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം നടത്തുന്ന ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസ്സെടുത്തു. സമരങ്ങൾക്ക് നിരോധനമുള്ള മേഖലയാണ് വിമാനത്താവളം. കണ്ടാലറിയുന്ന 250 പേർക്കെതിരെയാണ് കേസ്സ്. ഗുരുതരമായ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


തൃപ്തി ദേശായിയെ ശബരിമലയിൽ എത്തിക്കാൻ വാഹനം വിട്ടുനൽകാൻ CPI(ML) റെഡ് സ്റ്റാർ തയ്യാറാണന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംകെ ദാസൻ അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് എംകെ ദാസൻ ഇക്കാര്യം അറിയിച്ചത്.

സിപിഐ (എംഎൽ) വാർത്താക്കുറിപ്പ്

ശബരിമല പ്രവേശനത്തിനെത്തിയ തൃപ്തി ദേശായിക്ക് സംഘപരിവാർ ആക്രമണ ഭീഷണിമൂലം വാഹനം നൽകാൻ ടാക്സിക്കാർ തയ്യാറാകുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഇത് സംഘ പരിവാറിനുള്ള ടാക്സിക്കാരുടെ പിന്തുണയല്ല. തങ്ങളുടെ ജീവന്റെയും വാഹനത്തിന്റെയും സുരക്ഷയോർത്തുള്ള ഭയമാണ്.

വാഹനം ലഭ്യമല്ല എന്ന കാരണം പറഞ്ഞ് പോലീസിനെക്കൊണ്ട് നാടകം കളിപ്പിക്കാതെ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണം. ഈ സാഹചര്യത്തിൽ തൃപ്തി ദേശായിയെ ശബരിമലയിൽ എത്തിക്കാൻ വാഹനം വിട്ടുനൽകാൻ CPI(ML) റെഡ് സ്റ്റാർ തയ്യാറാണന്ന് ഉത്തരവാദിത്തത്തോടെ അറിയിക്കുന്നു.വാഹനത്തിന് സർക്കാർ സുരക്ഷ നൽകണമെന്നും അറിയിക്കുന്നു.


നെടുമ്പാശേരിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമരങ്ങള്‍ നിരോധിച്ച മേഖലയില്‍ പ്രതിഷേധിച്ചതിലാണ് നടപടി.

സാവകാശ ഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. സാവകാശ ഹര്‍ജി നല്‍കും.എന്നാല്‍ ഫയല്‍ ചെയ്യുന്നതിന് ചെറിയ ഒരു പ്രശ്‌നമുണ്ട്. അത് പരിശോധിച്ച ശേഷം ഹര്‍ജി നല്‍കുന്ന കാര്യം തീരുമാനിക്കും. വിധി നടപ്പാക്കാനിവില്ല എന്ന് ദേവസ്വം ബോര്‍ഡിന് പറയാനാവില്ല എന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തൃപ്തി ദേശായിയെ ബിജെപി പ്രവർത്തകർ വിമാനത്താവളത്തിൽ കയറി തടയുന്നതിൽ എത്രയും വേഗത്തിൽ ഇടപെടണമെന്ന് സംസ്ഥാന പൊലീസിനോട് സിയാൽ അധികൃതർ ആവശ്യപ്പെട്ടു. വിമാനത്താവ
ളത്തിന്റെ പ്രവർത്തനത്തെ പ്രതിഷേധം ബാധിക്കുന്നുണ്ടെന്നും ഈ സ്ഥിതി തുടരാൻ കഴിയില്ലെന്നും സിയാൽ എംഡി പൊലീസിനെ അറിയിച്ചതായാണ് വിവരം. സിയാൽ എംഡി, പൊലീസ്, സിഐഎസ്എഫ് എന്നിവർ നടത്തിയ ചർച്ചയിലാണ് സിയാൽ തങ്ങളുടെ ആശങ്ക അറിയിച്ചത്. എന്നാൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതിനാൽ പുറത്തിറക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നാണ് പൊലീസിന്റെ നിലപാട്.

അതെസമയം മടങ്ങിപ്പോകാൻ താൻ തയ്യാറല്ലെന്ന് തൃപ്തി ദേശായി തന്നോട് ചർച്ചയ്ക്കെത്തിയ ആലുവ തഹസിൽദാരോടും വ്യക്തമാക്കിയതായാണ് വിവരം. ഉച്ചയ്ക്ക് 1.40ന് പൂനെയിലേക്കുള്ള വിമാനത്തിൽ തൃപ്തി ദേശായിയെ മടക്കി അയയ്ക്കാനായിരുന്നു നീക്കം.

തൃപ്തിദേശായിയെ കൊച്ചി എയര്‍പോര്‍ട്ടില്‍ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം / വീഡിയോ


മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിനായി വൃശ്ചികം 1 ന് നടതുറക്കുമ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുമെന്ന പ്രഖ്യാപനത്തിന് പിറകെ തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തില്‍ എത്തി മണിക്കൂറുകൾ പിന്നിട്ടിട്ടും പുറത്തു കടക്കാനാവാത്തവിധം പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ തൃപ്തി ദേശായി സിയാൽ അധികൃതരുമായി ചർച്ച നടത്തുന്നു. പ്രതിഷേധം വിമാനത്താവളത്തിലെ മറ്റു യാത്രക്കാരെ കൂടി ബാധിക്കുന്ന തരത്തിലേക്ക് നീങ്ങിയതിനാൽ തൃപ്തിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.


തൃപ്തിയ്ക്ക് കോണ്‍ഗ്രസ് ബന്ധമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോണ്‍ഗ്രസും ബിജെപിയും പറഞ്ഞാല്‍ അവര്‍ മടങ്ങിപ്പോവും. തൃപ്തിയടക്കമുള്‌ള ആരുടേയും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. നെടുമ്പാശേരിയിലേത് പ്രാകൃതമായ പ്രതിഷേധം. തൃപ്തിയോട് മടങ്ങിപ്പോവാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി.

തീര്‍ഥാടകുടെ ബസ് ടിക്കറ്റിന്റെ കാലാവധി 48 മണിക്കൂറായിരിക്കും. അതിനകം തിരിച്ചെത്തിയില്ലെങ്കില്‍ പുതിയ ടിക്കറ്റ് എടുക്കണം. പമ്പ ബേസ്‌ക്യമ്പ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ അവിടെ വിരിവക്കാന്‍ സൗകര്യം നല്‍കില്ല. പ്രളയത്തിന് ശേഷം ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിവരുന്നതേയുള്ളൂ എന്നും തീര്‍ഥാടകര്‍ക്ക് അസൗകര്യമുണ്ടാവാത്ത തരത്തില്‍ അത് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി ദേവസ്വം ബോര്‍ഡ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

തൃപ്തി ദേശായിക്ക് ശബരിമല വരെ എത്താന്‍ കഴിയമെന്ന് കരുതുന്നില്ലെന്ന് മാളികപ്പുറം മേല്‍ശാന്തിഅനീഷ് നമ്പൂതിരി പ്രതികരിച്ചു. തൃപ്തി ദേശായിയെ ശബരിമലയിലെത്താന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്നാണ് വിശ്വാസം. യുവതി പ്രവേശനത്തെ താൻ ശക്തമായി എതിര്‍ക്കുന്നു, ക്ഷേത്രത്തിലെ  ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപെടരുതെന്നാണ്  തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും അദ്ദേഹം മാതൃഭുമിയോട് പ്രതികരിച്ചു.


ഇന്നു നടതുറക്കാനിരിക്കെ  തീർത്ഥാടനം സംബന്ധിച്ച് തയ്യാറാക്കിയ ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിലയ്ക്കൽ സന്ദർശിക്കും. ഉച്ചയോടെ എത്തുമെന്നാണ് റിപ്പോർട്ടുകൾ.


തൃപ്തി ദേശായിയുടെ സുരക്ഷ നൽകുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ.


പ്രതിഷേധം ഉയരുന്നതിനിടെയിലും ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന് വ്യക്തമാക്കി തൃപ്തി ദേശായി. സ്ത്രീകളെ ബഹുമാനിക്കാതെ ഇപ്പോൾ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ല. ശബരിമലയിൽ എത്താൻ സര്‍ക്കാരും പൊലീസും സൗകര്യം ഒരുക്കണം. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങുമെന്നും ഭുമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മാധ്യമങ്ങളോട് പ്രതികരിച്ചു.


തൃപ്തി ദേശായിയല്ല ആചാരം ലംഘനം നടത്താൻ വരുന്ന ഒരു ആക്റ്റിവിസ്റ്റിനെയും ശബരിമലയിലേക്ക്  കയറാൻ വിശ്വാസി സമൂഹം അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. ഇത്തരം ആളുകൾ വിശ്വാസികളല്ല. ശബരിമല വിശ്വാസികൾക്ക് ഉള്ളതാണ് ഇത്തരം ആളുകൾക്ക് കയറി നിരങ്ങാനുള്ള ഇടമല്ല. അതിനാൽ തൃപ്തി ദേശായിയെ പോവാൻ അനുവദിക്കില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.


വിധി നടപ്പാക്കാൻ കൂടുതൽ സമയം തേടി സാവകാശ ഹർജി നൽകുമോ എന്ന് വിഷയത്തിൽ തീരുമാനം പിന്നീടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. ബോർഡ് വിശ്വാസികൾക്കൊപ്പമാണ്. ഇന്നു ചേരുന്ന യോഗത്തിന് ശേഷം സാവകാശ ഹർജി സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും പത്മകുമാർ പ്രതികരിച്ചു.

എന്നാൽ ദേവസ്വം ബോർഡ് തിങ്കളാഴ്ച സാവകാശ ഹർജി നൽകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.


ശബരിമലയിലെത്തുന്ന തീർത്ഥാടകരെ  പാസില്ലെന്ന പേരിൽ തിരിച്ചുവിടില്ലെന്ന് എസ്പി യതീഷ് ചന്ദ്ര. തീർത്ഥാടകർ തങ്ങളുടെ ലോക്കൽ സ്റ്റേഷനിൽ നിന്നും പാസ് കരസ്ഥമാക്കുന്നതായിരിക്കും ഉചിതം. അല്ലാത്തവർത്ത് പാസ് സംഘടിപ്പിക്കുന്ന നടപടികളുടെ ഭാഗമായി നിലയ്ക്കലിൽ കൂടുതൽ സമയം ചിലവിടേണ്ടിവരുമെന്നം അദ്ദേഹം വ്യക്തമാക്കി.


മകര മണ്ഡല വിളക്ക് തീർഥാടനത്തിനായി ഇന്ന് വൈകീട്ട് നടതുറക്കുന്നതിനാല്‍   രാവിലെ 10 മണിയോടെ തീർഥാടകരെ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കടത്തിവിടും. സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷ.


തൃപ്തിയില്ലാതെ തിരിച്ചു പോവേണ്ടിവരുമെന്ന് പി സി ജോർജ്ജ്.  ഭുമാതാ ബ്രിഗേഡ് സംഘം കേരളത്തിലത്തിയ വാര്‍ത്തകളോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


വിമാനത്താവളത്തിലെത്തി അ‍ഞ്ച് മണിക്കൂർ പിന്നിട്ടിട്ടും പുറത്തിറങ്ങാനാവാതെ തൃപ്തി ദേശായിയും സംഘവും.  കൂടുതൽ പ്രതിഷേധക്കാർ നെടുമ്പാശ്ശേരിയിലേക്ക്. ഹോട്ടലിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് പ്രതിഷേധക്കാർ.


തൃപ്തി ദേശായിയെ കാർ ഗേറ്റിലൂടെ പുറത്തെത്തിക്കാനുള്ള ശ്രമം നാമജപ പസ്റ്റതിഷേധക്കാർ തടസപ്പെടുത്തി.

പ്രതിഷേധം കനത്തതോടെ സുഹൃത്തുക്കൾ വഴി വാഹനമെത്തിക്കുന്നതിനാണ് തൃപ്തിയുടെ ശ്രമം. പ്രതിഷേധം  ഭയന്ന് ടാക്സി ഡ്രൈവര്‍മാര്‍ പിൻമാറിയതോടെയാണ് നീക്കം. ഒരു ടാക്സി എത്തിയെങ്കിലും പ്രതിഷേധം കണ്ടതോടെ തിരികെപ്പോവുകയായിരുന്നു.


മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിനായി വൃശ്ചികം 1 ന് നടതുറക്കുമ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുമെന്ന പ്രഖ്യാപനത്തിന് പിറകെ തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തില്‍ എത്തി. ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് ഭുമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയിയും സംഘവും നെടുമ്പാശ്ശേരിയിലെത്തിയത്. ഇവരെത്തിയതറിഞ്ഞ് വിമാനത്താവളത്തിന് പുറത്ത് ബിജെപിയെുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. ഇതോടെ വിമാനത്താവളത്തില്‍ നിന്നും തൃപ്തിക്കും സംഘത്തിനും പുറത്തിറങ്ങാനായില്ല. തൃപ്തി ദേശായിക്ക് പുറമെ അഞ്ച് പേരാണ് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തില്‍ എത്തിയത്.

അതേസമയം, തൃപിതി ദേശായിക്ക് വിമാനത്താവളത്തില്‍ നിന്നും പുറത്തുപോവാന്‍ പ്രീ പെയ്ഡ് ടാക്‌സി ഉള്‍പ്പെടെ ലഭ്യമായില്ല. പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം ടാക്‌സി വിട്ടുനല്‍ാനാവില്ലെന്ന ഡ്രൈവര്‍മാരുടെ നിലപാടാണ് തിരിച്ചടിയായത്. പോലീസ് വാഹനത്തില്‍ കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നും വിമാനത്താവളത്തിലെ നാമജപ പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ബിജെപി ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരുമായി പോലീസ് അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

എന്നാൽ മടങ്ങിപ്പോവാൻ തയ്യാറല്ലെന്ന്  നിലപാടാണ് തൃപ്തി ദേശായിയുടേതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇവരുമായും പ്രതിഷേധക്കാരുമായി പോലീസ് ചർച്ചകൾ പുരോഗമിക്കുകയാണ്. അഭ്യന്തര ടെർമിനലിനുള്ളിലെ വിശ്രമ മേഖലയിലാണ്  ഇവരുള്ളത്. അതിനിടെ വിമാനത്താവളത്തിന്റെ സുരക്ഷ കണക്കിലെടുത്ത് വിഷയത്തിൽ അടിയന്തിര തീരുമാനം  എടുക്കണമെന്ന എയർ പോർട്ട് അധികൃതരം പോലീസിനോട് ആവശ്യപ്പെട്ടിട്ടണ്ട്. അതേസമയം സമയം പുരോഗമിക്കുന്തോറും പ്രതിഷേധക്കാരുടെ എണ്ണം വർ‌ധിക്കുന്ന സാഹചര്യവും വിമാനത്താവളത്തിലുണ്ട്.

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വഴക്കുണ്ടാക്കിയില്ലെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ; യുവതികള്‍ വരരുതെന്ന അപേക്ഷയുമായി കണ്ഠരര് രാജീവര്

ഇനി എന്ത് പ്രശ്‌നമുണ്ടായാലും ഉത്തരവാദി മുഖ്യമന്ത്രി: ചെന്നിത്തല; സിപിഎം ഭരണഘടനയല്ല നടപ്പാക്കേണ്ടത്: ശ്രീധരന്‍ പിള്ള

അവരാരാണ്? തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ, ഒന്നന്വേഷിക്ക്; തൃപ്തി ദേശായിയെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുചോദ്യങ്ങള്‍

ഇനി എന്ത് പ്രശ്‌നമുണ്ടായാലും ഉത്തരവാദി മുഖ്യമന്ത്രി: ചെന്നിത്തല; സിപിഎം ഭരണഘടനയല്ല നടപ്പാക്കേണ്ടത്: ശ്രീധരന്‍ പിള്ള

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍