UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണ്ഡലകാലത്ത് ശബരിമലയിലെത്തിയത് 35 ലക്ഷം പേർ; തീർത്ഥാടക പ്രവാഹം പ്രതിഷേധങ്ങൾ അയഞ്ഞതോടെ

ശബരിമലയിൽ പ്രതിഷേധം നിലനിന്നിരുന്ന നവംബർ 29 വരെ അഞ്ച് ലക്ഷത്തോളം ഭക്തർ മാത്രമാണ‌് ദർശനത്തിനെത്തിയത് എത്തിയത‌്.

മണ്ഡലകാലത്ത‌് 35 ലക്ഷത്തോളം ഭക്തർ ശബരിമലയിലെത്തിയതായി കണക്കുകൾ. യുവതീ പ്രവേശനം സംബന്ധിച്ച വിവിധ സംഘടനകൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ച ശേഷം ശബരിമലയിൽ വരുമാനം ഗണ്യമായി വർധിച്ചതായും റിപ്പോട്ടുകൾ പറയുന്നു. മണ്ഡല തീർത്ഥാടന കാലത്തിന്റെ ആരംഭത്തിൽ ബിജെപി പിന്തുണയോടെ വിവിധ സംഘടനകൾ ശബരിമലയിലും പരിസരങ്ങളിലും നടത്തിവന്ന പ്രതിഷേധങ്ങൾ പിൻ‌വലിച്ചതോടെ കൂടുതൽ തീർത്ഥാടകർ‌ എത്തിയതായും റിപ്പോർ‌ട്ട് പറയുന്നു. മണ്ഡലകാലത്ത‌് 35 ലക്ഷത്തോളം ഭക്തരാണ് മലകയറിയത‌െന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അവസാന 10 ദിവസത്തിൽ മാത്രം 35 കോടിയിലേറെ രൂപ വരുമാനം ഉണ്ടായി.

ശബരിമലയിൽ പ്രതിഷേധം നിലനിന്നിരുന്ന നവംബർ 29 വരെ അഞ്ച് ലക്ഷത്തോളം ഭക്തർ മാത്രമാണ‌് ദർശനത്തിനെത്തിയത് എത്തിയത‌്. ഇക്കാലയളവിൽ വരുമാനത്തിലും ഗണ്യമായ കുറവുണ്ടായി. നവംബർ 30 മുതൽ ഡിസംബർ 26 വരെയുള്ള വരുമാനം 84.25 കോടി രൂപയാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ നവംബർ 30 വരെയുള്ള 14 ദിവസത്തെ വരുമാനം 24.70 കോടി രൂപമാത്രമായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26.12 കോടിയുടെ കുറവാണ ഈ ദിവസങ്ങളിൽ ഉണ്ടായിട്ടുള്ളതെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ നവംബർ 30 മുതലുള്ള 8 ദിവസമാണ‌് 27 ലക്ഷത്തോളം ഭക്തർ സന്നിധാനത്തെത്തിയിട്ടുണ്ട്. ഇൗ സമയത്ത് വൻ ഭക്തജനത്തിരക്കും ക്ഷേത്രത്തിൽ രുപം കൊണ്ടിരുന്നു.

മണ്ഡലകാലം ആരംഭിച്ച് പതിമൂന്നാമത്തെ ദിവസമാണ‌് ആർഎസ്എസ്, ബിജെപി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന സമരം ശബരിമല പരിസരങ്ങളില്‍ നിന്നും പിൻവലിച്ചത്. തുടർന്ന് പ്രതിഷേധം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്താകെയും പ്രാദേശികമായും ഹർത്താലുകൾ നടത്തിയും മറ്റുമായിരുന്നു പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്.

‘ഗുരുവായൂര്‍ തന്ത്രിയും കെപിഎംഎസ് പ്രസിഡന്റും ഒരുമിച്ചാണ് ദീപം തെളിയിച്ചത്, മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യം’: ശബരിമല കര്‍മ സമിതി

പിണറായി വിജയന്‍- കടകംപള്ളി സുരേന്ദ്രന്‍; ചില വനിതാ മതിൽ വളച്ച്/വളഞ്ഞൊടിയലുകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍