UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമന ഇന്റര്‍വ്യൂ വീഡിയോയില്‍ പകര്‍ത്തണം: ഹൈക്കോടതി

ഒക്ടോബര്‍ 12-നും 13-നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന ഇന്റര്‍വ്യൂ വീഡിയോയില്‍ പകര്‍ത്തും

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് നടത്തുന്ന ഇന്റര്‍വ്യൂ വീഡിയോയില്‍ പകര്‍ത്തണമെന്ന് ഹൈക്കോടതി. ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഹൈക്കോടതി മുന്‍ ജഡ്ജി ആര്‍ ഭാസ്‌കരനെ നിരീക്ഷകനായി നിയമിച്ചു.

ഒക്ടോബര്‍ 12-നും 13-നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന ഇന്റര്‍വ്യൂ വീഡിയോയില്‍ പകര്‍ത്തും. പുതിയ നടപടി മേല്‍ശാന്തി നിയമനം കൂടുതല്‍ സുതാര്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയെ അറിയിച്ചു.

ശബരിമല മേല്‍ശാന്തിയ്ക്കായി 101 അപേക്ഷകളായിരുന്നു ലഭിച്ചത്. ഇതില്‍ 79 പേരാണ് ഇന്റര്‍വ്യൂവിനായി യോഗ്യത നേടിയത്. മാളികപ്പുറം മേല്‍ശാന്തിയ്ക്കായി ലഭിച്ചത് 74 അപേക്ഷകളില്‍ 57 പേരാണ് ഇന്റര്‍വ്യൂവിന് യോഗ്യത നേടിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍