സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. മണ്ഡനക്കാലത്തെ തീര്‍ത്ഥാടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ക്കുന്നത്. നാളത്തെ സുപ്രിം കോടതി വിധി വന്നതിന് ശേഷമായിരിക്കും അന്തിമതീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുക.
സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. യോഗം വിളിച്ചു ചേര്‍ക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍ പ്രതികരിച്ചു.
ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെടില്ലെന്നും എന്നാല്‍ സുരക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ശബരിമലയില്‍ എത്തുന്ന യഥാര്‍ത്ഥ ഭക്തന്മാരെ തടയില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സുഗമമായ തീര്‍ത്ഥാടനം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
ക്ഷേത്രകാര്യങ്ങളില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്- സത്യവാങ്മൂലത്തില്‍ പറയുന്നു.
ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി വനിത പൊലീസുകാരുടെ ജനന തീയതി പരിശോധിച്ചു; പ്രസംഗം വിവാദത്തില്‍
ശബരിമല ഫോട്ടോ ഷൂട്ടുകാരനെ പോലീസ് പിടിച്ചു:എന്നിട്ടും കുപ്രചരണം അവസാനിപ്പിക്കാതെ ഡല്‍ഹി ബിജെപി
2014-ൽ വിജയിച്ച 100 സീറ്റുകളിലെങ്കിലും ബി ജെ പി തോൽക്കും; സാധ്യത ഇതാണ്