UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയുമായി ചേരുന്നത് മഹാപാപം അല്ലെന്ന് പി സി ജോർജ്ജ്; നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് പരിഗണിക്കും

പി എസ് ശ്രീധരൻപിള്ളയും പി സി ജോർജും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ശബരിമല വിഷയം പശ്ചാത്തലമാക്കി ജനപക്ഷം പാർട്ടി ബിജെപിയിലേക്ക് അടുക്കുന്നു എന്ന പ്രചാരങ്ങൾ ശക്തമാവുന്നതിനിടെ നിയമ സഭയിലടക്കം സഹകരിച്ചു പ്രവർത്തിക്കാൻ പി സി ജോർജ് എംഎൽഎയും ബിജെപി എംഎൽഎ ഒ രാജ​ഗോപാലും തമ്മിൽ ധാരണ. ഇരുകക്ഷികളും തമ്മിൽ സഭയിൽ  ഒന്നിച്ച് പ്രവർത്തിക്കും. ആചാരങ്ങൾ സംരക്ഷിക്കുന്നതിന് ശബരിമല വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്ന ഇരുകക്ഷികളുടെയും നിലപാട് സഭയ്ക്കുള്ളിൽ ശക്തമായി തുടരും. പ്രത്യേക ബ്ലോക്ക്‌ ആയിരിക്കണോ എന്നും ആലോചിക്കുമെന്നും പി സി ജോർജ്ജ് റിപ്പോർട്ട് സ്ഥിരീകരിച്ചുകൊണ്ട് വ്യക്തമാക്കി.

നേരത്തെ ശബരിമല വിഷയത്തിൽ സ്ത്രീപ്രവേശനത്തെ എതിർത്ത് പിസി ജോർജ് രം​ഗത്തു വരികയും നാമജപപ്രതിഷേധങ്ങളിൽ  ഉൾപ്പെടെ പങ്കെടുക്കുകയും എരുമേലിയിൽ ഏകദിനവ ഉപവാസം നടത്തുകയും ചെയ്തിരുന്നു.  ഇതിന് പിറകെയാണ് ധാരണ സംബന്ധിച്ചുള്ള മാധ്യമ  റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയും ജനപക്ഷം അധ്യക്ഷൻ പി സി ജോർജും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവകക്ഷിയോഗത്തിന് ശേഷം ഇരു നേതാക്കളും ഒരുമിച്ച മാധ്യമങ്ങളെ കണ്ടം ഒരുമിച്ച് നിൽക്കുമെന്നതിന്റെ സൂചനകൾ നൽകിയിരുന്നു. ഇതിന് പുറമെ പൂഞ്ഞാർ പഞ്ചായത്തില്‍ ജപക്ഷം ബിജെപിയുമായി സഹകരിക്കമെന്നും തീരുമാനത്തിലെത്തിയിരുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹ്ന ഫാത്തിമ അറസ്റ്റില്‍

ശബരിമലയിലെ വരുമാന ഇടിവ് തകര്‍ക്കുക മറ്റ് ക്ഷേത്രങ്ങളെ കൂടി; ക്ഷേത്ര ജീവനക്കാരുടെ ശമ്പളം മുട്ടും

പി.സി ജോര്‍ജിനെ പോലെ ഒരു ജനപ്രതിനിധിയെ ഇനിയും ഈ സമൂഹത്തിനാവശ്യമുണ്ടോ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍