കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെറുമാറിയ എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി.
ശബരമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെറുമാറിയ എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി. പിണറായിയുടെ ധാര്‍ഷ്ഠ്യമാണ് എസ്പി കാണിക്കുന്നത്. മോശമായ പെരുമാറ്റത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
രമേശ് ചെന്നിത്തലയ്ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്ന എസ്പി കേന്ദ്ര മന്ത്രിയോട് അപമര്യാദ കാട്ടുകയാണ്. മന്ത്രിയോട് മാന്യമായി സംസാരിക്കണമെന്നു പറഞ്ഞപ്പോള്‍ തന്റെ നേരെ മസിലു പിടിച്ചു നിക്കുകയാണ് ചെയ്തത്. മന്ത്രിയെ നിങ്ങള്‍ എന്നു വിളിച്ചു. കറുത്ത ആളുകളോട് അവജ്ഞയാണ് എസ്പിക്കെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. കേന്ദ്രമന്ത്രിയുടെ ഒപ്പം ശബരിമല സന്ദര്‍ശനെത്തിയതായിരുന്നു എഎന്‍ രാധാകൃഷ്ണന്‍.
കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ ശബരിമല സന്ദര്‍ശനത്തിനിടെ എസ് പി യതീഷ് ചന്ദ്രയോട് എ എന്‍ രാധാകൃഷ്ണന്‍ കയര്‍ത്തു സംസാരിച്ചിരുന്നു. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട മന്ത്രിയോട് എസ് പി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസി ബസ് അവിടെ പാര്‍ക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നുമായിരുന്നു യതീഷ് ചന്ദ്രയുടെ മറുപടി.