UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘പോലീസ് ചെയ്യേണ്ട പണി ചെയ്യണം, കേന്ദ്രമന്ത്രിയോട് തട്ടിക്കയറരുത്’; എസ്പി യതീഷ് ചന്ദ്രയോട് കയര്‍ത്ത് എ എന്‍ രാധാകൃഷണന്‍

വാഹനം കടത്തിവിടാന്‍ കേന്ദ്രമന്ത്രി ഉത്തരവിട്ടാല്‍ താന്‍ അനുവദിക്കുമെന്ന് എസ്പി വ്യക്തമാക്കി.

കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ ശബരിമല സന്ദര്‍ശനത്തിനിടെ എസ് പി യതീഷ് ചന്ദ്രയോട് കയര്‍ത്ത് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. നിലയക്കലിലെ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുമായി കേന്ദ്ര മന്ത്രി ചര്‍ച്ചചെയ്യുന്നതിനിടെയായിരുന്നു ബിജെപി നേതാവ് പ്രദേശത്തെ സുരക്ഷാ ചുമതലയുള്ള എസ് പിക്കെതിരെ തിരിഞ്ഞത്. മന്ത്രിയോട് തട്ടിക്കയറി എന്നാരോപിച്ചായിരുന്നു മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വച്ച് എ എന്‍ രാധാകൃഷണന്‍ എസ് പി യതീഷ ചന്ദ്രയോട് കയര്‍ത്തത്. പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട മന്ത്രിയോട് എസ് പി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

‘നിങ്ങള്‍ മന്ത്രിയോട് ചൂടായി സംസാരിക്കുയാണോ. പോലീസ് ചെയ്യേണ്ട പണി പോലീസ് ചെയ്യണം. അല്ലാതെ മന്ത്രിയോട് തട്ടിക്കയറുകയല്ല വേണ്ടത്. തുറിച്ച് നോക്കി പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും എന്‍ രാധാകൃഷ്ണന്‍ ശബ്ദമുയര്‍ത്തി എസ്പിയോട് ചോദിക്കുകയായിരുന്നു.’

എന്നാല്‍ വാഹനം കടത്തിവിടാന്‍ കേന്ദ്രമന്ത്രി ഉത്തരവിട്ടാല്‍ താന്‍ അനുവദിക്കുമെന്ന് എസ്പി വ്യക്തമാക്കി. വന്‍തോതില്‍ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാവും. പ്രശനങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കണമെന്നും അദേഹം പറയുന്നു.
എന്നാല്‍ തനിക്ക് ഉത്തരവിവിടാനാവില്ലെന്നും അത് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്വം ആണെന്നുമായിരുന്നു പൊന്‍ രാധാകൃഷ്ണന്റെ മറുപടി. തുടര്‍ന്ന് പോലീസ് നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിയും സംഘവും കെഎസ്ആര്‍ടിസി ബസ്സില്‍ പമ്പയിലേക്ക് തിരിച്ചു.

ശബരിമല LIVE: നിരോധനാജ്ഞ സംബന്ധിച്ച് സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി; കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ സന്നിധാനത്തേക്ക്

‘കോടതി വിധി അംഗീകരിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണം’ : വി മുരളീധരന്റെ പഴയ പ്രസ്താവന തിരിഞ്ഞു കൊത്തുന്നു

മനുഷ്യാവകാശം ശബരിമലയിലും വിമാനത്താവളത്തിലും പിന്നെ എറണാകുളം പ്രസ്സ് ക്ലബ് മുറ്റത്തും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍