UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് പരാതി; ദേശീയ ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സന്നിധാനത്ത്

പമ്പയിലെ സർക്കാർ ആശുപത്രിയിലും  പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള ഓക്സിജൻ പാർലറുകളിലും സംഘം പരിശോധന നടത്തി

 ദേശീയ ബാലാവകാശ കമ്മിഷൻ അംഗങ്ങൾ ശബരിമല സന്നിധാനത്ത്. ബുധനാഴ്ച പുലർച്ചെയാണ് ഡോ.ധനി റാം, ഡോ.ആർ.വി.ആനന്ദ് എന്നിവർ ശബരിമലയിൽ ദർശനം നടത്തിയത്. കുട്ടികളുടെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് അനേകം പരാതികൾ ലഭിച്ചിരുന്നു ഇതിലെ നിജ സ്ഥിതി പരിശോധിക്കാൻ കൂടിയാണ് സന്ദർശനമെന്നും കമ്മീഷൻ അംഗങ്ങൾ മാധ്യങ്ങളോട് പ്രതികരിച്ചു.

പമ്പയിലെ സർക്കാർ ആശുപത്രിയിലും  പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള ഓക്സിജൻ പാർലറുകളിലും പരിശോധന നടത്തിയ സംഘം കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രിയിൽ നിന്നു നീക്കാൻ നിർദ്ദേശം നൽകി. ഇന്ന്  ഉച്ചയ്ക്കു പമ്പയിൽ അധികൃതരുമായി കൂട്ടിക്കാഴ്ച നടത്തുന്ന സംഘം  യോഗത്തിന് ശേഷം  ഇടക്കാല ഉത്തരവ് പുപ്പെടുവിക്കേണ്ട സാഹചര്യം ഉൾപ്പെടെ പരിശോധിക്കുമെന്നും വ്യക്കമാക്കി. സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ദേശീയ ബാലാവകാശ കമ്മിഷൻ അംഗം ഡോ.ആർ വി  ആനന്ദിന്റെ പ്രതികരണം. കുട്ടികൾക്കുള്ള സൗകര്യങ്ങൾ, സുരക്ഷ എന്നിവയാണ്  പമ്പയിൽ ഉച്ചയ്ക്കു നടക്കുന്ന സിറ്റിങ്ങിലെ പ്രധാന പരിഗണനാ വിഷയങ്ങൾ.

അതിനിടെ  ശബരിമലയിലെ സമരം, ഭക്തർക്കെതിരെ നടക്കുന്ന അക്രമങ്ങൾ തുടങ്ങിയവയെക്കുറിച്ച് പഠിക്കാൻ ബിജെപി ശബരിമലയിലേക്ക് സമിതിയെ നിയോഗിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.  നാല് എംപിമാർ അടങ്ങുന്ന സമിതിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.  ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് സമിതിയെ നിയോഗിച്ചത്. പതിനഞ്ച് ദിവത്തിനുള്ളിൽ കേന്ദ്ര നേതൃത്വത്തിന് ശബരിമല സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ശബരിമലയിലെ സ്ഥിതിഗതികൾ പഠിക്കാൻ അമിത് ഷാ പ്രത്യേക സംഘത്തെ നിയോഗിച്ചു

ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍