UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹർത്താൽ അക്രമം: 10,024 പ്രതികളില്‍ 9193 പേര്‍ സംഘപരിവാര്‍ പ്രവർത്തകർ; ഗവർ‌ണർക്ക് റിപ്പോർട്ട് നൽകി മുഖ്യമന്ത്രി

വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ശബരിമലയിൽ യുവതികൾ ദർശന നടത്തിയതിന് പിറകെ വിധി പുറപ്പെടുവിച്ചതു മുതല്‍ സംസ്ഥാനത്തുണ്ടായ  അക്രമ പരമ്പരയെക്കുറിച്ചും ശബരിമലയിലുണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ചും ഗവർണർക്ക് വിശദീകരണം നൽകി മുഖ്യമന്ത്രി. ശബരിമല കർമസമിതി പ്രഖ്യാപിച്ച ഹർത്താലിലുണ്ടായ അക്രമ സംഭവങ്ങളിൽ ഗവർണർ വിശദീകരണം തേടിയതിന് പിറകെയാണ്നടപടി.
രാജ്ഭവനിൽ നേരിട്ടെത്തിയാണ് വ്യാഴാഴ്ച വൈകിട്ട് 7.30തോടെ മുഖ്യമന്തി ഗവർണ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തിയത്. ശബരിമലയില്‍ വിവിധ തീര്‍ത്ഥാടന സമയങ്ങളില്‍ നട തുറന്നപ്പോള്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നടന്ന അതിക്രമങ്ങളെക്കുറിച്ചും ഭക്തരായ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

ഹര്‍ത്താലുകളോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് 1137 കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തു. 10,024 പ്രതികളെ തിരിച്ചറിഞ്ഞതില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനകളില്‍ പെടുന്നവരാണ്. മറ്റു സംഘടനകളില്‍ പെടുന്നവര്‍ 831 ആണ്. തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷം, മണ്ഡല-മകരവിളക്ക് എന്നീ സമയങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന മുപ്പതോളം സ്ത്രീകളെ തടയാനും മറ്റുമായി പ്രതിഷേധക്കാര്‍ രംഗത്തിറങ്ങി. ഇതില്‍ 5 പേര്‍ പ്രമുഖ വനിതകൾ ഉൾപ്പെടെ നിലയ്ക്കലിലും പമ്പയിലും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരിടേണ്ടിവന്ന മര്‍ദനങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഹര്‍ത്താലുകളുടെ പരമ്പരയില്‍ പൊലീസുകാര്‍ക്കും നിരപരാധികളായ മറ്റു പലര്‍ക്കും മാരകമായ പരിക്കേല്‍ക്കുന്ന സ്ഥിതിയുണ്ടായി. കെഎസ്ആര്‍ടിസി ബസുകളും സര്‍ക്കാര്‍ ഓഫീസുകളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകളും നേതാക്കളുടെയും ജനപ്രതിനിധികളുടെയും വീടുകളും കച്ചവട സ്ഥാപനങ്ങളും തകർക്കപ്പെട്ടു. അക്രമങ്ങള്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവര്‍ത്തകര്‍ക്കു സാരമായി പരുക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ 15 പേര്‍ അറസ്റ്റിലായി. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ധരിപ്പിച്ചു. വിധി പുറപ്പെടുവിച്ചതു മുതല്‍ സംസ്ഥാനത്തുണ്ടായ ആസൂത്രിതമായ അക്രമ പരമ്പരയെക്കുറിച്ചും പൊതു–സ്വകാര്യ സ്വത്തുക്കൾക്കുണ്ടായ നഷ്ടവും അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദമാക്കി. പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തു നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളും മറ്റും ചർച്ചയായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍