UPDATES

വിശ്വാസികൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്രം നിയമം കൊണ്ടുവരണം: കടകംപള്ളി സുരേന്ദ്രൻ

യുവതി പ്രവേശനത്തിനെതിരായ ബില്ല് ലോക്സഭയിൽ വന്നാൽ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ശബരിമല യുവതീപ്രവേശം തടയാന്‍ പാര്‍ലമെന്‍റില്‍ എന്‍.കെ പ്രേമചന്ദ്രൻ കൊണ്ടുവന്ന സ്വകാര്യബില്ലിനെ തള്ളാതെ നടപടിയെ വിമർശിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. വിശ്വാസികൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്രം തന്നെ ഇടപെടണം. അല്ലെങ്കിൽ പ്രേമചന്ദ്രന്‍ എംപി കൊണ്ടുവന്ന ബില്ലിന് മറ്റു സ്വകാര്യ ബില്ലുകളുടെ സ്ഥിതി ഉണ്ടാവുമെന്ന് അദ്ദേഹം  വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മൃഗീയമായ ഭുരിപക്ഷമുള്ള ബിജെപി ഗവൺ‌മെന്റ് തന്നെ നിയമം കൊണ്ട് വരണം. അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു. എൻ കെ പ്രേമചന്ദ്രന് ഒന്നും നഷ്ടപ്പെടാനില്ല, അദ്ദേഹം നടത്തുന്നത് വെറും നാടകമാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ യുവതി പ്രവേശനത്തിനെതിരായ ബില്ല് ലോക്സഭയിൽ വന്നാൽ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

അതേസമയം, ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തുന്നെന്ന സൂചനയാണ് ദേവസ്വം മന്ത്രിയുടേതെന്നുമാണ് വിലയിരുത്തൽ. ഇന്ന് ദേവസ്വം ബോർ‌ഡ് അംഗങ്ങള്‍ ഉൾപ്പെടെയുള്ളവരുമായി ഇന്ന് മന്ത്രി നടത്തുന്ന ചർച്ചയിൽ സ്വകാര്യ ബില്ല് ഉൾപ്പെടെയുള്ള വിഷയം ചർച്ചയാവുമെന്നുമാണ് വിവരം.

അതേസമയം, 17ാം ലോക്സഭയില്‍ അവതരിപ്പിക്കുന്ന ആദ്യ ബില്‍ എന്ന പ്രത്യേകതയോടെയാണ് എൻ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുക. ബില്ല് നൽകാൻ‌ കഴിഞ്ഞത് ചരിത്ര നിയോഗമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു.

ശബരിമല ശ്രീധര്‍മശാസ്ത്ര ടെംപിള്‍ സ്പെഷ്യല്‍ പ്രോവിഷ്യന്‍സ് ബില്‍ 2019 എന്ന പേരില്‍ ശബരിമലയിലെ തല്‍സ്ഥി തുടരണമെന്നാണ് ബില്ലിലെ ആവശ്യം. യുവതീപ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കണം. സുപ്രീംകോടതിയിലെ പുന:പരിശോധന ഹര്‍ജിയിലോ, കോടതികളിലെ മറ്റ് ഹര്‍ജികളിലോ യുവതീപ്രവേശനത്തിന് അനുകൂല വിധിയുണ്ടായാല്‍ ബാധകമാകില്ല. സംസ്ഥാന–കേന്ദ്ര സര്‍ക്കാരുകള്‍ വിശ്വാസസംരക്ഷണം ഉറപ്പാക്കണമെന്നും ബില്ല് ആവശ്യപ്പെടുന്നു.

എന്തിനും തയ്യാറായി ഇതാ ഒരു പെണ്‍ സംഘം; കുടുംബശ്രീയുടെ ‘പിങ്ക് അലര്‍ട്ട്’ ദുരന്ത പ്രതികരണ സേന

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍