UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല: എന്‍എസ്എസ് ആയിരുന്നു ശരി, സർക്കാറിനെതിരെ ആർ ബാലകൃഷ്ണപിള്ള

ശബരിമല കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നു. നടപടികൾ ഇതര മതസ്ഥരെ പോലും സ്വാധീനിച്ചു.

പൊതുതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടത് പക്ഷത്തിന് വലിയ തിരിച്ചടി നേരിട്ടതിന് പിറകെ സര്‍ക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുന്നോക്ക വിഭാഗകമ്മീഷൻ ചെയർമാൻ ആർ ബാലകൃഷ്ണപ്പിള്ള. ശബരിമല വിഷയത്തില്‍ സർക്കാർ സ്വീകരിച്ച നിലപാടിനെയാണ് ബാലകൃഷ്ണപ്പിള്ള കടന്നാക്രമിച്ച് രംഗത്തെത്തിയത്. ശബരിമല വിഷയത്തിൽ എൻഎസ്എസ് നിലപാട് ആയിരുന്നു ശരിയെന്നും ബാലൃഷ്ണപിള്ള നിലപാട് വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാട് എൽഡിഎഫിന് ദോഷം ചെയ്തു. കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നു. നടപടികൾ ഇതര മതസ്ഥരെ പോലും സ്വാധീനിച്ചു. ന്യൂന പക്ഷങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടത് തിരിച്ചടിയായി. വിശ്വാസത്തെ സംരക്ഷിക്കുന്ന നിലപാടായിരുന്ന എൻഎസിഎസിന്റേത്. വിശ്വാസം കാത്തുസൂക്ഷിക്കാതെ ശബരിമല പ്രശ്നം പരിഹരിക്കാനാവില്ല. എത്ര ശക്തി പ്രകടിപ്പിച്ചാലും ആ വികാരത്തെ മറികടക്കാനാവില്ലെന്നും ബാലകൃഷ്ണപ്പിള്ള പറയുന്നു.

പിണറായി സർക്കാരിന്റെ ‘ശബരിമല ലൈൻ’ തിരിച്ചടിച്ചോയെന്നു പരിശോധിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന് പിന്നാലെയാണ് സർക്കാറിനോട് അടുത്ത് നിൽക്കുന്ന ബാലകൃഷ്ണപിള്ള കൂടി വിമർശനവുമായി രംഗത്തെത്തുന്നത്.  ‘ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളിൽ നഷ്ടമുണ്ടായിട്ടുണ്ടെന്നാണു പ്രാഥമിക വിലയിരുത്തൽ. വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്തികൾ വിജയിച്ചിട്ടുണ്ടെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്‌. ഇതിലേക്കു നയിച്ച കാരണങ്ങളെക്കുറിച്ചു പാർട്ടി പ്രത്യേകം പരിശോധിക്കുമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു.

ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം 14%; ഇന്ത്യ പാകിസ്താനും അഫ്ഗാനിസ്ഥാനും പിന്നില്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍