UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: നിരോധനാജ്ഞ പിൻവലിക്കും വരെ നിയമസഭ സ്തംഭിപ്പിക്കുമെന്ന് യുഡിഎഫ്

സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനും ഇന്നു ചേർന്ന യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗം തീരുമാനിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കും വരെ നിയമസഭ സ്തംഭിപ്പിച്ച് പ്രതിഷേധിക്കാൻ യുഡിഎഫ് തീരുമാനം. സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനും ഇന്നു ചേർന്ന യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗം തീരുമാനിച്ചു. ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിചിട്ടുള്ള നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നും യോഗം വ്യക്തമാക്കി.

അതിനിടെ, ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ആചാര സംരക്ഷണത്തിനായി എം വിന്‍സെന്റ് എംഎല്‍എ സ്വകാര്യ ബില്ലുമായി രംഗത്തെത്തി. അയ്യപ്പ വിശ്വാസികളെ പ്രത്യേകമതവിഭാഗമായി പരിഗണിച്ച് ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെട്ടിരുന്നത്.  വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കോവളം എംഎല്‍എ സ്വകാര്യ ബില്ലിന് അനുമതി തേടിയത്.

എന്നാൽ,  സുപ്രിം കോടതി വിധിയുടെ സാഹചര്യത്തില്‍ ബില്ലിലെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ ബില്ലിന് അനുമതി നിഷേധിച്ചു. ബില്‍ പരിഗണിക്കാനാകില്ലെന്നുള്ള നിയമ വകുപ്പില്‍ നിന്നുള്ള മറുപടി പ്രകാരമായിരുന്നു നടപടി. ബില്ലിലെ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും നിയമവകുപ്പ് നിയമോപദേശം നൽകി. ആദ്യ ദിനം അന്തരിച്ച എംഎൽഎ പിബി അബ്ദുൾ റസാഖിന് നിയമസഭ ആദരാജ്ഞലി അ‌ർപ്പിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍