UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നട അടച്ചാൽ സന്നിധാനത്ത് തീര്‍ത്ഥാടകരെ തങ്ങാന്‍ അനുവദിക്കില്ല: ഡിജിപി

തീര്‍ത്ഥാടന കാലത്ത് എല്ലാ അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ പോലീസ് സജ്ജമാണ്.

മകര മണ്ഡലവിളക്ക് തീര്‍ത്ഥാടനകാലത്ത് ദിവസ പൂജകള്‍ക്ക് ശേഷം നട അടച്ചാല്‍ സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇന്നലെ നിലയ്ക്കലില്‍ നടന്ന പോലീസ് ശബരിമല സുരക്ഷാ ഉന്നത തല യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മണ്ഡല – മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് പോലീസ് ഒരുക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാത്രി നട അടച്ചുകഴിഞ്ഞാല്‍ പുരോഹിതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാവും സന്നിധാനത്ത് തങ്ങാനുള്ള അനുമതി ഉണ്ടാവുക. ശബരിമലയിലെ ഏത് സാഹചര്യവും നേരിടാന്‍ പോലീസ് എല്ലാ തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞുവെന്നും ഡിജിപി വ്യക്തമാക്കി. തീര്‍ത്ഥാടന കാലത്ത് എല്ലാ അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ പോലീസ് സജ്ജമാണ്.

ഇതുവരെ ദര്‍ശനത്തിന് അവസരം തേടി 700 ഓളം സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ല. മകര മണ്ഡല വിളക്ക് തീര്‍ത്ഥാടന കാലത്ത് സംഘര്‍ഷം ഉണ്ടാവാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

ഇന്ന് വൈകിട്ട് അ‍ഞ്ചിന് നട തുറക്കും; ശബരിമലയില്‍ അക്രമികൾ സംഘങ്ങളായെത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരിയില്‍; വിമാനത്താവളത്തില്‍ വന്‍ പ്രതിഷേധം

ഇനി എന്ത് പ്രശ്‌നമുണ്ടായാലും ഉത്തരവാദി മുഖ്യമന്ത്രി: ചെന്നിത്തല; സിപിഎം ഭരണഘടനയല്ല നടപ്പാക്കേണ്ടത്: ശ്രീധരന്‍ പിള്ള

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍