UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനം: ദക്ഷിണേന്ത്യന്‍ മന്ത്രിമാരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

യോഗത്തില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ദേവസ്വം മന്ത്രിമാരെയാണ് ക്ഷണിച്ചിട്ടുള്ളത്.

ശബരിമല മകര- മണ്ഡല വിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം ഇന്ന്. തിരുവനന്തപുരത്തെ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ദേവസ്വം മന്ത്രിമാരെയാണ് ക്ഷണിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാന ദേവസ്വം മന്ത്രി കടം പള്ളി സുരേന്ദ്രനും യോഗത്തിന്റെ ഭാഗമാവും. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തും.

അതതേസമയം ശബരിമല ക്ഷേത്രത്തില്‍ യുവതി പ്രവേശന വിധിയില്‍ പ്രതിഷേധം ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചേരുന്ന യോഗം പക്ഷേ ഇക്കാര്യം ചര്‍ച്ച ചെയ്യില്ലെന്നാണ് വിവരം. സുരക്ഷ ഉള്‍പ്പെയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വരുന്നതായതിനാലാണ് തീരുമാനം.

കേരള നേതാക്കളുടെ അഭിപ്രായമല്ല എന്റേത്, സ്ത്രീകൾക്ക് ശബരിമലയിൽ പോകാം: രാഹുല്‍ ഗാന്ധി

“ശബരിമലയില്‍ സുപ്രീം കോടതി വിധി ശരി, അമിത് ഷാ പറഞ്ഞതും ശരി”: മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ്‌

ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇരട്ടച്ചങ്കന്‍ എവിടെയായിരുന്നെന്ന് എ എന്‍ രാധാകൃഷ്ണന്റെ ചോദ്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍