UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല; സുരക്ഷ ശക്തമാക്കാന്‍ കൂടുതല്‍ പോലീസ്; എഡിജിപി നിലയ്ക്കലിലേക്ക്

ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കും കെ എസ് ആര്‍ ടി സി ബസുകള്‍ക്കും പൂര്‍ണ സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും ഡിജിപി അറിയിച്ചു.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ പമ്പയില്‍ ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കി പോലീസ്. നിലക്കലില്‍ വിശ്വാസികളെ റോഡില്‍ തടയുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ മുന്‍ നിര്‍ത്തിയുമായി പോലീസ് നടപടി. പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പൊലീസിനെ വിന്യസിക്കാനായിരുന്നു മുന്‍ പദ്ധതിയെങ്കിലും നിലക്കലിലെ സംഭവത്തോടെ സുരക്ഷ ശക്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നിലയ്ക്കലില്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ബസ്സില്‍ നിന്നും ഇറക്കിവിടുകയും സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും ചെയ്യ്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എഡിജിപി അനില്‍ കാന്ത് നിലയ്ക്കലിലെത്തും. ഡിജിപിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടെ സന്ദര്‍ശനം. വൈകീട്ടോടെ അദ്ദേഹം നിലയ്ക്കലിലെത്തുമെന്നാണ് വിവരം.

എജിഡിപിയുടെ സന്ദര്‍ശത്തോടെ ശക്തമായ രീതിയില്‍ പൊലീസ് വിന്യാസം പൂര്‍ത്തിയാക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കും കെ എസ് ആര്‍ ടി സി ബസുകള്‍ക്കും പൂര്‍ണ സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും ഡിജിപി അറിയിച്ചു. നിലവിലെ വനിതാ പോലീസിന് പുറമെ രണ്ട് കമ്പനി വനിതാ ബറ്റാലിയനെ ഇന്ന് വൈകുന്നേരത്തോടെ നിലയ്ക്കലില്‍ എത്തും.  വനിതാഭക്തര്‍ കൂടുതലായി മല കയറാന്‍ എത്തിയാല്‍ വനിതാ പൊലീസുകാര്‍ സന്നിധാനത്തേക്ക് നീങ്ങുന്ന രീതിയിലാണ് വിന്യാസം. പ്രത്യേക സുരക്ഷ മേഖലയായ ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധം നടത്തിയാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ പ്രത്യേക പെട്രോളിംങ്ങ് നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ശബരിമല: സമവായ ചര്‍ച്ച പരാജയം, നിലയ്ക്കലില്‍ വാഹനങ്ങള്‍ തടഞ്ഞ് ആളുകളെ ഇറക്കി വിടുന്നു, എന്തു വന്നാലും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

ശബരിമല: സമവായ ചര്‍ച്ച പരാജയം, നിലയ്ക്കലില്‍ വാഹനങ്ങള്‍ തടഞ്ഞ് ആളുകളെ ഇറക്കി വിടുന്നു, എന്തു വന്നാലും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍